Latest NewsKerala

ഇന്ന് സംസ്ഥാനത്ത് എബിവിപി വിദ്യാഭ്യാസ ബന്ദ്

കോഴിക്കോട്: കമ്മിഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിനു നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. എസ്എഫ്ഐക്കാർക്കെതിരായ കേസുകളിൽ പൊലീസ് തുടരുന്ന നിഷ്ക്രിയത്വത്തിനെതിയും ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെയും പ്രതിക്ഷേധിച്ച് ഇന്നലെ കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയമാർച്ചിലുണ്ടായ സംഘർഷമാണ് ബന്ദിന് കാരണം.

വിദ്യാഭ്യാസ മേഖലയിൽ ഇടതുപക്ഷത്തിന്റെ അഭ്യാസമാണ് ഇന്ന് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.
അധികാരംകൊണ്ട് പോലീസിനെ ഉപയോഗിച്ച് വിദ്യാർത്ഥികളെ ഇല്ലാതാക്കാം എന്നത് ഇടതുപക്ഷ സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് അരവിന്ദ് പറഞ്ഞു.

കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ സംഘടനയുടെ സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി ഉൾപ്പടെ നിരവധി പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റു. ഈ സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി ഇന്ന് (ജൂൺ 23) വിദ്യാഭ്യാസ ബന്ദ് നടത്തുന്ന പ്രസ്താവനയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button