KollamLatest NewsKeralaNattuvarthaNews

ത​ട്ടു​ക​ട​യി​ൽ നി​ന്ന് പ​ണപെട്ടി മോ​ഷ്​​ടി​ച്ചു: രണ്ടുപേർ അറസ്റ്റിൽ

ക​ണ്ണ​ന​ല്ലൂ​ർ കു​ള​പ്പാ​ടം പാ​റ​വി​ള വീ​ട്ടി​ൽ സെ​യ്ദാ​ലി (18), ശ​ക്തി​കു​ള​ങ്ങ​ര മീ​ന​ത്ത് ചേ​രി​യി​ൽ ത​ച്ചി​ല​ഴി​ക​ത്ത് വീ​ട്ടി​ൽ അ​ഖി​ൽ (21) എ​ന്നി​വ​രാ​ണ് ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

കൊല്ലം: ശ​ക്തി​കു​ള​ങ്ങ​ര കു​രി​ശ​ടി​ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​യി​ൽ നി​ന്ന് പ​ണം അ​ട​ങ്ങി​യ പെ​ട്ടി മോ​ഷ്​​ടി​ച്ച് ക​ട​ന്ന കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ലൊ​രാ​ൾ പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ൽ നി​ന്ന്​ ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു. ഒ​ളി​ച്ചി​രു​ന്ന പ്ര​തി​യെ പി​ന്നീ​ട്​ ക​ണ്ടെ​ത്തി​യ​പ്പോ​ൾ പൊ​ലീ​സി​ന്​ നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി. ക​ണ്ണ​ന​ല്ലൂ​ർ കു​ള​പ്പാ​ടം പാ​റ​വി​ള വീ​ട്ടി​ൽ സെ​യ്ദാ​ലി (18), ശ​ക്തി​കു​ള​ങ്ങ​ര മീ​ന​ത്ത് ചേ​രി​യി​ൽ ത​ച്ചി​ല​ഴി​ക​ത്ത് വീ​ട്ടി​ൽ അ​ഖി​ൽ (21) എ​ന്നി​വ​രാ​ണ് ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി 8.30 ഓ​ടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ത​ട്ടു​ക​ട​യി​ലെ​ത്തി​യ സെ​യ്ദാ​ലി ക​ട​യി​ൽ പ​ണം സൂ​ക്ഷി​ക്കു​ന്ന പ്ലാ​സ്റ്റി​ക്ക് പെ​ട്ടി ത​ട്ടി​യെ​ടു​ത്ത് അ​ഖി​ലി​ന്‍റെ സ്​​കൂ​ട്ട​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം 6000 രൂ​പ അ​ട​ങ്ങി​യ പ​ണ​പ്പെ​ട്ടി ആ​ണ് ഇ​വ​ർ അ​പ​ഹ​രി​ച്ച​ത്. ക​ട​യു​ട​മ ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read Also : പ്രിയ വര്‍ഗീസിന് ആശ്വാസമായി കോടതി വിധി, കണ്ണൂര്‍ സര്‍വകലാശാല അസോ. പ്രൊഫസര്‍ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചു

തുടർന്ന്, ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന്​ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടു​പോ​കാ​നി​രി​ക്കെ സെ​യ്ദാ​ലി ക​സ്റ്റ​ഡി​യി​ൽ നി​ന്ന്​ ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ്​​റ്റേ​ഷ​നി​ൽ നി​ന്ന്​ ഇ​റ​ങ്ങി​യോ​ടി​യ പ്ര​തി​ക്ക്​ പി​റ​കെ പൊ​ലീ​സ്​ പാ​ഞ്ഞെ​ങ്കി​ലും ആ​ദ്യം കി​ട്ടി​യി​ല്ല. വി​ശ​ദ പ​രി​ശോ​ധ​ന​യി​ൽ 20 മി​നി​റ്റി​ന്​ ശേ​ഷം വ​ള്ളി​ക്കീ​ഴ്​ സ്കൂ​ളി​ന്​ സ​മീ​പ​ത്ത്​ നി​ന്നാ​ണ്​ ക​ണ്ടെ​ത്തി​യ​ത്.

പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കുന്നതിനിടെ മാ​ർ​ബി​ൾ ക​ഷ​ണം കൊ​ണ്ട്​ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ചു. ശ​ക്തി​കു​ള​ങ്ങ​ര സീ​നി​യ​ർ സി.​പി.​ഒ​എ ബി​ജു​വി​ന്​ ത​ല​ക്ക്​ പ​രി​ക്കേ​റ്റു. അ​ദ്ദേ​ഹം ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ശ​ക്തി​കു​ള​ങ്ങ​ര ഇ​ൻ​സ്​​പെ​ക്ട​ർ ബി​നു വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ഐ.​വി. ആ​ശ, അ​നി​ൽ​കു​മാ​ർ, ഹു​സൈ​ൻ, ബാ​ബു​ക്കു​ട്ട​ൻ, പ്ര​ദീ​പ്, എ​സ്.​സി.​പി.​ഒ ബി​ജു സി.​പി.​ഒ സ​ന​ൽ, കെ.​എ.​പി സി.​പി.​ഒ വി​പി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ്​ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button