
അടിമാലി: പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നതിനിടെ യുവാവിന് ഗ്യാസ് ആളിക്കത്തി ഗുരുതര പൊള്ളലേറ്റു. മന്നാംകാല സ്വദേശി തപസ്യാഭവൻ സന്തോഷി (50)നാണ് പൊള്ളലേറ്റത്.
Read Also : ബൈക്കിലെത്തിയയാൾ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ കുത്തിപ്പരിക്കേൽപ്പിച്ചു
ഇടുക്കി അടിമാലി ഗ്രാമപഞ്ചായത്തിന്റെ കൂമ്പൻപാറയിൽ സ്ഥിതി ചെയ്യുന്ന പൊതുശ്മശാനത്തിലായിരുന്നു സംഭവം. സന്തോഷിന്റെ അമ്മ ശാരദ (75)യുടെ സംസ്കാരത്തിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം സംസ്കരിക്കാൻ കർപ്പൂരം കൊളുത്തി വയ്ക്കുന്നതിനു മുൻപേ ജീവനക്കാരൻ ഗ്യാസ് വാൽവ് തുറന്നതാണ് അപകടമുണ്ടാകാൻ കാരണം.
Read Also : വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് വീണ്ടും നേട്ടം: അഭിമാന നേട്ടവുമായി രണ്ട് എഞ്ചിനീയറിംഗ് കോളേജുകൾ
സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments