തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് വീണ്ടും നേട്ടം. എൻബിഎ അക്രെഡിറ്റേഷനിൽ 2 എഞ്ചിനീയറിംഗ് കോളേജുകൾ കൂടി സംസ്ഥാനത്തിന് വീണ്ടും അഭിമാനമായി മാറിയിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇടുക്കിയിലെ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരത്തെ എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൻസ് പൂജപ്പുര എന്നീ കോളേജുകളാണ് മികവിന്റെ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ പാലക്കാട് ശ്രീകൃഷ്ണപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് നില മെച്ചപ്പെടുത്തിയിട്ടുമുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി, മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകൾക്കാണ് ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് എൻബിഎ അക്രെഡിറ്റേഷൻ നേടിയിരിക്കുന്നത്. സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി എന്നീ 4 പ്രോഗ്രാമുകൾക്കാണ് എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൻസ് പൂജപ്പുര ഈ നേട്ടം കരസ്ഥമാക്കിയത്. പാലക്കാട് ശ്രീകൃഷ്ണപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിനാണ് എൻബിഎ അക്രെഡിറ്റേഷൻ ലഭിച്ചിരിക്കുന്നത്.
Read Also: ‘പ്രിയയുടെ നിയമനം 100% ശരി, ഗവർണർ ഇനി എന്തു പറയും?’: ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി പികെ ശ്രീമതി
Post Your Comments