Latest NewsNewsIndiaInternational

ഇന്ത്യ-അമേരിക്ക ബന്ധം ലോകനന്മയ്ക്ക്: ഇരു രാജ്യങ്ങളും പങ്കിടുന്നത് ഒരേ മൂല്യങ്ങളാണെന്ന് ജോ ബൈഡൻ

വാഷിങ്ടൺ: ഇന്ത്യ-അമേരിക്ക ബന്ധം ലോകനന്മയ്ക്കാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇരു രാജ്യങ്ങളും പങ്കിടുന്നത് ഒരേ മൂല്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ വളർച്ചയ്ക്ക് പ്രവാസികളായ ഇന്ത്യാക്കാരുടെ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം: യുവാവിനെയും സ്ത്രീയെയും ട്രെയിനിൽ നിന്ന് തള്ളിയിട്ടു

വൈവിധ്യവും, മതങ്ങളിലെ നാനാത്വവും ഇരു രാജ്യങ്ങളുടെയും ശക്തിയാണ്. ഇന്ത്യ – അമേരിക്ക ബന്ധത്തിന്റെ സാധ്യതകൾ വളരെ വലുതാണ്. രണ്ട് മഹത്തായ രാഷ്ട്രങ്ങൾ, രണ്ട് ഉറ്റസുഹൃത്തുക്കൾ, രണ്ട് ലോക ശക്തികൾ, അതാണ് അമേരിക്കയും ഇന്ത്യയും. 21-ാം നൂറ്റാണ്ടിന്റെ ഗതി നിർണയിക്കുന്ന ശക്തികളാണ് ഇന്ത്യയും അമേരിക്കയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ അർപ്പണവും, പരിശ്രമവും ഇന്ത്യയുടെ യശസ്സ് ഉയർത്തിയെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ശക്തമായ അടിത്തറ ഇന്ത്യൻ സമൂഹമാണ്. വൈവിധ്യങ്ങളിൽ അഭിമാനിക്കുന്നവരാണ് ഇന്ത്യാക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: വിദ്യ ഒളിച്ചുതാമസിച്ചെന്നത് വസ്തുത, സിപിഎം ഒളിച്ചു താമസിപ്പിച്ചിട്ടില്ല: എം കുഞ്ഞമ്മദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button