KeralaLatest NewsNews

10,000 ലിറ്റർ സംഭരണശേഷി: കാനകളിലെ മാലിന്യം നീക്കാനുള്ള സക്ഷൻ കം ജെറ്റിങ്ങ് യന്ത്രത്തെ കുറിച്ച് വിശദമാക്കി പി രാജീവ്

കൊച്ചി: കാനകളിലെ ചളിയും മാലിന്യവും നീക്കാനുള്ള സക്ഷൻ കം ജെറ്റിങ്ങ് യന്ത്രത്തെ കുറിച്ച് വിശദമാക്കി മന്ത്രി പി രാജീവ്. കൊച്ചിയിലെ കാനകളിലെ ചളിയും മാലിന്യവും നീക്കാനുള്ള സക്ഷൻ കം ജെറ്റിങ്ങ് യന്ത്രം വലിയ വിജയം കൈവരിച്ച് മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: കുറേ പേര്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്, അതൊക്കെ ഓര്‍ത്തിരിക്കാനാകുമോ? നിഖില്‍ വിഷയത്തില്‍ കൈകഴുകി ബാബുജാന്‍

എംജി റോഡിലെ കാനകളിൽ മൂന്നടിയോളം കനത്തിൽ കോൺക്രീറ്റുപോലെ ഉറച്ചുകിടന്ന മാലിന്യം ആദ്യം ജെറ്റിങ്ങ് പ്രോസിലൂടെ ഇളക്കുകയും പിന്നീട് സക്ഷനിലൂടെ യന്ത്രത്തിലേക്ക് വലിച്ചെടുക്കുകയുമാണ്. യന്ത്രത്തിലേക്ക് വലിച്ചെടുക്കുന്ന ചളിയും മാലിന്യവും ഒരു കാബിനിലേക്ക് വേർതിരിക്കുന്ന മെഷീൻ വെള്ളം ശുചീകരിച്ച് കാനയിലേക്ക് തന്നെ തിരിച്ച് പമ്പ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

മെഷീൻ പെട്ടെന്ന് പണിമുടക്കുമോ എന്ന ആശങ്കയും ചിലർ പങ്കുവെക്കുകയുണ്ടായി. ഇത്തരം ആശങ്കകൾ ജനങ്ങളിൽ ഉണ്ടാകേണ്ടതില്ല. അടുത്ത അഞ്ച് വർഷത്തേക്കുള്ള പ്രവർത്തന-പരിപാലന ചുമതല കമ്പനിയിൽ തന്നെ നിക്ഷിപ്തമാക്കിയാണ് സക്ഷൻ ആന്റ് ജെറ്റിങ്ങ് യന്ത്രം വാങ്ങിയിട്ടുള്ളത്.

10,000 ലിറ്ററാണ് യന്ത്രത്തിന്റെ സംഭരണശേഷി. രണ്ടര കിലോമീറ്റർ നീളത്തിൽ ഓടകളിലെ മാലിന്യം ചുരുങ്ങിയ ദിവസം കൊണ്ട് നീക്കം ചെയ്യാൻ ഈ യന്ത്രത്തിന് സാധിച്ചിട്ടുണ്ട്. മുല്ലശേരി കനാൽ നവീകരണത്തിന് സമാന്തരമായി എംജി റോഡിലെ കാനകൾ ശുചീകരിക്കുന്നതോടെ മഴക്കാലത്ത് കൊച്ചിയിലെ വെള്ളക്കെട്ടിന് വലിയ പരിഹാരം കാണാമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. റോഡിൽ ഗതാഗത തടസമുണ്ടാകാത്തവിധം രാത്രി മാത്രമാണ് യന്ത്രം പ്രവർത്തിപ്പിക്കുന്നത്. എംജി റോഡിലെ കാനകളുടെ ശുചീകരണം പൂർത്തിയായാൽ ടൗൺഹാൾ പ്രദേശത്തെ കാനകൾ ശുചീകരിക്കും.

Read Also: ‘പ്രിയ വര്‍ഗീസ് സിപിഎം നേതാവിന്റെ ജീവിത പങ്കാളി ആണെന്ന ഒറ്റ കാരണത്താൽ വേട്ടയാടപ്പെട്ടതാണ്’: പിഎ മുഹമ്മദ് റിയാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button