ഉപഭോക്താക്കളുടെ ദീർഘനാളായുള്ള കാത്തിരിപ്പിനൊടുവിൽ ട്രൂകോളറിലെ കോൾ റെക്കോർഡിംഗ് ഫീച്ചർ വീണ്ടും തിരിച്ചെത്തി. നേരത്തെ ഗൂഗിളും, ആപ്പിളും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ കോൾ റെക്കോർഡിംഗ് ഫീച്ചർ ട്രൂകോളർ നീക്കം ചെയ്തിരുന്നു. എന്നാൽ, ഇത്തവണ പുതിയ മാറ്റങ്ങളോടുകൂടിയാണ് ഈ ഫീച്ചർ തിരിച്ചെത്തിയിരിക്കുന്നത്. മുൻപ് സൗജന്യമായി കോളുകൾ റെക്കോർഡ് ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ, ഇനി മുതൽ ഈ ഫീച്ചറിനായി പണം നൽകേണ്ടിവരും.
ട്രൂകോളർ ആപ്പിന്റെ പ്രീമിയം ഉപഭോക്താക്കൾക്ക് മാത്രമാണ് കോൾ റെക്കോർഡിംഗ് ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്. നിലവിൽ, യുഎസിലെ ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളൂ. വരും മാസങ്ങളിൽ ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിൽ ഈ ഫീച്ചർ എത്തുമെന്നാണ് സൂചന. ഇൻകമിംഗ് കോളുകൾ റെക്കോർഡ് ചെയ്യുമ്പോൾ, ഇൻകമിംഗ് കോളിന് ആൻസർ നൽകുന്നതിനോടൊപ്പം ട്രൂകോളർ ആപ്പ് തുറന്ന് സെർച്ച് ടാബിലേക്ക് പോകേണ്ടതാണ്. തുടർന്ന് കോൾ റെക്കോർഡ് ചെയ്യാൻ സാധിക്കും. ഔട്ട്ഗോയിംഗ് കോളുകൾക്കും സമാന രീതിയാണ് പിന്തുടരേണ്ടത്.
Also Read: വ്യോമയാന മേഖലയിൽ അതിവേഗം കുതിച്ച് രാജ്യം, യാത്രാ വിമാനങ്ങളുടെ എണ്ണം ഉയർത്തും
Post Your Comments