Latest NewsNewsIndia

യുവ എഞ്ചിനിയറെ നടുറോഡിൽവച്ച് മുഖത്തടിച്ച് മഹാരാഷ്ട്രയിലെ വനിതാ എംഎല്‍എ 

മുംബൈ: മുനിസിപ്പൽ കോർപ്പറേഷനിലെ യുവ എഞ്ചിനിയറെ നടുറോഡിൽ വച്ച് മുഖത്തടിച്ച് മഹാരാഷ്ട്രയിലെ വനിതാ എംഎൽഎ. മീരാ ഭയന്ദർ എംഎൽഎ ഗീത ജെയിൻ ആണ് എഞ്ചിനിയറെ തല്ലിയത്. എംഎല്‍എ രണ്ട് എഞ്ചിനിയർമാരെ ചോദ്യം ചെയ്യുന്നതും തുടർന്ന് ഇതിൽ ഒരാളെ തല്ലുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്.

മീരാ ഭയന്ദർ മുനിസിപ്പൽ കോർപ്പറേഷനിലെ എഞ്ചിനിയർക്കാണ് ജനങ്ങൾക്ക് മുന്നിൽ വച്ച് മർദനമേൽക്കേണ്ടി വന്നത്. കോർപ്പറേഷനിലെ ചില കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്‌നത്തിലേക്ക് നയിച്ചത്.

കെട്ടിടങ്ങൾ നീക്കം ചെയ്തതോടെ കുട്ടികൾ അടക്കമുള്ളവർക്ക് തെരുവിൽ കഴിയേണ്ട സ്ഥിതിയുണ്ടായി എന്നാണ് വിവരം. എഞ്ചിനീയർമാർക്ക് ഇത്തരത്തിൽ കെട്ടിടങ്ങൾ തകർക്കാനുള്ള അവകാശമുണ്ടോ എന്ന് എംഎൽഎ ചോദിച്ചു. തുടർന്ന് ഇക്കാര്യത്തിൽ സർക്കാർ തീരുമാനം ഉണ്ടെങ്കിൽ അത് തന്നെ കാണിക്കണമെന്നും അവർ ആവശ്യപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button