ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ കോളര്‍ ഐഡി ആപ്പാണ് ട്രൂകോളര്‍. തങ്ങളുടെ ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ വച്ച് 2019ലെ ലോകത്തിന്റെ ഫോണ്‍വിളി സംബന്ധിച്ച ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ ട്രൂകോളര്‍. 19 കോടി നമ്പറുകളെ സ്പാം നമ്പറുകളായി ട്രൂകോളര്‍ കണ്ടെത്തിയിട്ടുണ്ട്. 260 കോടി കോളുകള്‍ ട്രൂകോളര്‍ വഴി ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും ട്രൂകോളര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഒപ്പം ട്രൂകോളര്‍ 86 കോടി സ്പാം എസ്എംഎസുകളില്‍ നിന്നും തങ്ങളുടെ ഉപയോക്താക്കളെ സംരക്ഷിച്ചിട്ടുണ്ടെന്നും അവകാശപ്പെടുന്നു.
ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ സ്പാം കോള്‍ വരുന്നതെന്നും കണ്ടെത്തി. പെറുവാണ് സ്പാംകോളുകളുടെ കാര്യത്തില്‍ രണ്ടാമത്. മൂന്നാമത് ഇന്തോനേഷ്യയാണ്. നാലാമത് മെക്‌സിക്കോയാണ്. അഞ്ചാം സ്ഥാനത്ത് ഇന്ത്യയാണ്. ഇന്ത്യയിലെ ഒരു ഫോണ്‍ ഉപയോക്താവിന് മാസം 25 സ്പാംകോളുകളാണ് ലഭിക്കുന്നത്. എന്നാല്‍ ബ്രസീലില്‍ ഒരു ഫോണ്‍ ഉപയോക്താവിന് മാസം ശരാശരി 45 സ്പാം കോളുകള്‍ ലഭിക്കുന്നു. ഇത് 2018ല്‍ 37 കോള്‍ ആയിരുന്നു. അതേസമയം ഒരു ദിവസം 15 കോടി പേര്‍ ട്രൂകോളര്‍ ഉപയോഗിക്കുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ട്രൂകോളര്‍ വഴി 21000 കോടി കോളുകളാണ് ഈ വര്‍ഷം ചെയ്തത് എന്നാണ് കണക്ക്. 340 കോടി എസ്എംഎസുകള്‍ അയച്ചിട്ടുണ്ട്. 74,000,000,000 കോളുകളാണ് ഉണ്ടായിട്ടുള്ളത്.
Post Your Comments