KollamKeralaNattuvarthaNews

യു​വാ​വി​നെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : രണ്ടുപേർ അറസ്റ്റിൽ

ത​ഴു​ത്ത​ല പു​തു​ച്ചി​റ തൊ​ടി​യി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ഷൈ​ൻ (30), ത​ഴു​ത്ത​ല കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ ര​ഞ്ജി​ത്ത് (32) എ​ന്നി​വ​രാ​ണ് പിടിയിലായത്

കൊ​ട്ടി​യം: യു​വാ​വി​നെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പൊ​ലീ​സ്​ പി​ടി​യി​ൽ. ത​ഴു​ത്ത​ല പു​തു​ച്ചി​റ തൊ​ടി​യി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ഷൈ​ൻ (30), ത​ഴു​ത്ത​ല കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ ര​ഞ്ജി​ത്ത് (32) എ​ന്നി​വ​രാ​ണ് പിടിയിലായത്. കൊ​ട്ടി​യം പൊ​ലീ​സാണ് പ്രതികളെ പി​ടി​കൂടി​യ​ത്.

Read Also : യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: പ്രതിക്ക് കഠിന തടവും പിഴയും

ക​ഴി​ഞ്ഞ 16-ന് ​രാ​ത്രി​യി​ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ത​ഴു​ത്ത​ല സ്വ​ദേ​ശി​യാ​യ അ​ന​ന്തു​വി​ന്‍റെ സു​ഹൃ​ത്താ​യ അ​ഖി​ലും ഷൈ​നും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​ൽ അ​ന​ന്തു അ​ഖി​ലി​ന്‍റെ പ​ക്ഷം ചേ​ർ​ന്ന​തി​ലു​ള്ള വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. മു​ഖ​ത്ത​ല​യി​ലെ ഹോ​ളോ ബ്രി​ക്സ്​ സ്​​ഥാ​പ​ന​ത്തി​നു സ​മീ​പം നി​ന്നി​രു​ന്ന അ​ന​ന്തു​വി​നെ ഷൈ​ൻ വാ​ൾ കൊ​ണ്ട് വെ​ട്ടു​ക​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നെ മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്, അ​ന​ന്തു​വി​ന്‍റെ കാ​ലി​ന് ആ​ഴ​ത്തി​ലു​ള്ള മു​റി​വും അ​സ്​​ഥി​ക്ക് പൊ​ട്ട​ലും സം​ഭ​വി​ച്ചിട്ടുണ്ട്.

കൊ​ട്ടി​യം പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ ഇ​രു​വ​രും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​താ​ണെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. കൊ​ട്ടി​യം എ​സ്.​ഐ​മാ​രാ​യ സു​ജി​ത്ത് ജി. ​നാ​യ​ർ, ഷി​ഹാ​സ്, സി.​പി.​ഒ സ​ന്തോ​ഷ് ലാ​ൽ, പ്ര​ശാ​ന്ത്, അ​രു​ൺ ദേ​വ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button