KollamKeralaNattuvarthaLatest NewsNews

യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു: രണ്ടുപേർ അറസ്റ്റിൽ

ക​ട​വൂ​ർ നീ​രാ​വി​ൽ പ​ണ്ട​ക​ശാ​ല​യി​ൽ മോ​നി​ച്ച​ൻ എ​ന്ന യേ​ശു​ദാ​സ​ൻ(34), കു​രീ​പ്പു​ഴ ത​ണ്ടേ​ക്കാ​ട് കോ​ള​നി വ​ട​ക്കേ​വീ​ട് പ​ടി​ഞ്ഞാ​റ്റ​തി​ൽ കി​ബി എ​ന്ന ബി​ബി​ൻ (34) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്

കൊ​ല്ലം: യു​വാ​വി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ര​ണ്ട്​ പ്ര​തി​ക​ൾ പൊ​ലീ​സ്​ പി​ടി​യി​ൽ. ക​ട​വൂ​ർ നീ​രാ​വി​ൽ പ​ണ്ട​ക​ശാ​ല​യി​ൽ മോ​നി​ച്ച​ൻ എ​ന്ന യേ​ശു​ദാ​സ​ൻ(34), കു​രീ​പ്പു​ഴ ത​ണ്ടേ​ക്കാ​ട് കോ​ള​നി വ​ട​ക്കേ​വീ​ട് പ​ടി​ഞ്ഞാ​റ്റ​തി​ൽ കി​ബി എ​ന്ന ബി​ബി​ൻ (34) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. അ​ഞ്ചാ​ലു​മൂ​ട് പൊ​ലീ​സാണ് പ്രതിയെ പി​ടികൂടിയ​ത്.

Read Also : സ്ത്രീ വിരുദ്ധ കണ്ടന്റ്: വ്ളോഗര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ

ക​ഴി​ഞ്ഞ 13-ന് ​രാ​ത്രി​യി​ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കു​രീ​പ്പു​ഴ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദും പ്ര​തി​ക​ളും ത​മ്മി​ലു​ള്ള മു​ൻ​വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. വീ​ടി​ന് സ​മീ​പം ബൈ​ക്കി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന മു​ഹ​മ്മ​ദു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ബി​ബി​നും യേ​ശു​ദാ​സ​നും ചേ​ർ​ന്ന് ഇ​യാ​ളെ മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്ത ബ​ന്ധു​വി​നെ​യും ഇവർ ആ​ക്ര​മി​ച്ചു. തു​ട​ർ​ന്ന്, ബി​ബി​ൻ മു​ഹ​മ്മ​ദി​നെ ത​ട​ഞ്ഞു ​നി​ർ​ത്തു​ക​യും യേ​ശു​ദാ​സ​ൻ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തു​ക​യു​മാ​യി​രു​ന്നു.

കൊ​ല്ലം അ​സി. ക​മീ​ഷ​ണ​ർ എ. ​അ​ഭി​ലാ​ഷി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം അ​ഞ്ചാ​ലും​മൂ​ട് ഇ​ൻ​സ്​​പെ​ക്ട​ർ ധ​ർ​മ്മ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ജ​യ​ശ​ങ്ക​ർ, ഗി​രീ​ഷ്, പ്ര​ദീ​പ്, സി.​പി.​ഒ രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button