Latest NewsKeralaNews

നിഖില്‍ തോമസിനെ എസ്എഫ്‌ഐ പുറത്താക്കി

തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഉള്‍പ്പെട്ട നിഖില്‍ തോമസിനെ എസ്എഫ്‌ഐ പുറത്താക്കി. നിഖില്‍ തോമസ് ചെയ്തത് ഒരിക്കലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചെയ്യരുതാത്ത കാര്യം. സര്‍ട്ടിഫിക്കറ്റ് മാഫിയയുടെ ഭാഗമായി നിഖില്‍ തോമസ് മാറിയെന്ന് എസ്എഫ്‌ഐ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്നലെ പരിശോധിച്ച് ബോധ്യപ്പെട്ടത് സര്‍വകലാശാല രേഖ മാത്രം. സംഘടനാ ഘടകങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തിയതും ആരോപണങ്ങള്‍ കാരണം. സംഘടനയെ നിഖില്‍ തെറ്റിദ്ധരിപ്പിച്ചു എന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

Read Also: മഴ നനഞ്ഞ് ഡൽഹി! ജൂൺ 25 വരെ നേരിയ മഴ തുടരാൻ സാധ്യത

‘അദ്ദേഹം നല്‍കിയ സര്‍ട്ടിഫിക്കറ്റുകളില്‍ കേരള യൂണിവേഴ്‌സിറ്റിയുടെ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ചു മാത്രമാണ് എന്തെങ്കിലും പരിശോധന നടത്തുവാനുള്ള സാധ്യത എസ്എഫ്‌ഐക്ക് മുമ്പില്‍ ഉണ്ടായിരുന്നത്. ഇത് പരിശോധിച്ച സമയത്ത് കേരള യൂണിവേഴ്‌സിറ്റിയുടെ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. എന്നാല്‍ കലിംഗ യൂണിവേഴ്‌സിറ്റിയില്‍ റെഗുലറായി കോഴ്‌സ് പൂര്‍ത്തീകരിക്കാന്‍ നിഖില്‍ തോമസിന് എങ്ങനെ സാധിച്ചു എന്ന ആശങ്ക എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിക്ക് ഉണ്ടായിരുന്നു. അത് മാധ്യമങ്ങളോട് പങ്കുവെച്ചതുമാണ് എന്നും പ്രസ്താവനയില്‍ അവര്‍ പറഞ്ഞു’.

‘എന്നാല്‍ പിന്നീട് പുറത്തുവന്ന വാര്‍ത്തകള്‍ പ്രകാരം നിഖില്‍ തോമസ് കലിംഗ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി ആയിരുന്നില്ല എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കേരളത്തിന് പുറത്തുള്ള പല യൂണിവേഴ്‌സിറ്റികളുടെയും പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന ഏജന്‍സികള്‍ കേരളത്തിന് അകത്തും പുറത്തും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് രാജ്യമാകെ പടര്‍ന്ന് കിടക്കുന്ന മാഫിയാ സംഘമാണ്. ഇത്തരം മാഫിയാ സംഘത്തിന്റെ സഹായത്തോടെ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കുന്ന ഒട്ടനേകം ചെറുപ്പക്കാരില്‍ ഒരാളായി നിഖില്‍ തോമസും മാറി എന്നു വേണം മനസ്സിലാക്കാന്‍ എന്നും പ്രസ്താവനയില്‍ സംഘടനാ ഭാരവാഹികള്‍ അറിയിച്ചു’.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button