Latest NewsKeralaNews

6 വർഷമായിട്ടും വിവാഹമോചന കേസ് തീർപ്പായില്ല: ജഡ്ജിയുടെ കാർ അടിച്ചു തകർത്തു

പത്തനംതിട്ട: കുടുംബ കോടതി ജില്ലാ ജഡ്ജിന്റെ കാർ അടിച്ചുതകർത്തു. പത്തനംതിട്ടയിലാണ് സംഭവം. മർച്ചന്റ് നേവി റിട്ടയേർഡ് ക്യാപ്റ്റൻ ജയപ്രകാശ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. തിരുവല്ല നഗരസഭ വളപ്പിലെ കുടുംബ കോടതിയിൽ ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം ഉണ്ടായത്. ആറ് വർഷമായിട്ടും വിവാഹമോചന കേസിൽ തീർപ്പാകാതെ വന്നതോടെയാണ് ഇയാൾ ജഡ്ജിയുടെ കാർ അടിച്ചു തകർത്തത്.

Read Also: യോഗയെ ജനകീയമാക്കിയത് ജവഹര്‍ലാല്‍ നെഹ്റുവാണെന്ന കാര്യം മറക്കരുത്: യോഗാ ദിന ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ്

മംഗലാപുരം സ്വദേശിയാണ് ജയപ്രകാശ്. ഇദ്ദേഹവും ഭാര്യയുമായുള്ള കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇന്ന് കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നെങ്കിലും മാറ്റിവെച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് ജയപ്രകാശ് നഗരസഭയ്ക്ക് അടുത്തുള്ള ചന്തയിൽ പോയി മൺവെട്ടി വാങ്ങി തിരികെയെത്തി ജഡ്ജിയുടെ കാർ തല്ലി തകർത്തത്.

കേസിന്റെ വിചാരണ അനന്തമായി നീട്ടി ജഡ്ജി ബുദ്ധിമുട്ടിക്കുകയാണെന്നായിരുന്നു ജയപ്രകാശിന്റെ ആരോപണം.

Read Also: പ്രധാനമന്ത്രി മോദി നയിച്ച യോഗ സെഷന്‍ പൂര്‍ത്തിയായതിന് തൊട്ടു പിന്നാലെ ലോക റെക്കോര്‍ഡ് പ്രഖ്യാപിച്ച് ഗിന്നസ് അധികൃതര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button