ന്യൂഡല്‍ഹി: യോഗയെ ജനകീയമാക്കിയതിലും ദേശീയ നയത്തിന്റെ ഭാഗമാക്കുന്നതിലും പ്രധാന പങ്കുവഹിച്ചത് ജവഹര്‍ലാല്‍ നെഹ്റുവാണെന്ന കാര്യം മറക്കരുതെന്ന് കോണ്‍ഗ്രസ്. അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലൂടെയായിരുന്നു കുറിപ്പ് പങ്കുവെച്ചത്. കുറിപ്പിനൊപ്പം നെഹ്റു ശീര്‍ഷാസനം ചെയ്യുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
Read Also: പനി ബാധിച്ച് ചികിത്സയിലായിരുന്ന ഐടിഐ വിദ്യാർത്ഥി മരിച്ചു
നമ്മുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിനായി ആചരിക്കുന്ന പുരാതനമായ വിദ്യയുടെയും തത്ത്വചിന്തയുടെയും പ്രാധാന്യത്തെ നമുക്ക് അഭിനന്ദിക്കമെന്നും അതിനെ നമ്മുടെ ജീവിതത്തില്‍ ഉള്‍പ്പെടുത്തണമെന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
2014-ലെ യുന്‍ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലാണ് യോഗ ആഗോള തലത്തില്‍ ആചരിക്കാന്‍ മോദി ആഹ്വാനം ചെയ്യുന്നത്. ഭാരതം ലോകത്തിന് സമ്മാനിച്ച വിലപ്പെട്ട സംഭാവനയാണ് യോഗ. ലോകത്തിന്റെ മുഴുവന്‍ സമാധാനത്തിനും ഐക്യത്തിനും യോഗ ഉതകുമെന്നതായിരുന്നു അന്ന് യോഗദിനത്തിനായി ആഹ്വാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്. ഇന്ന് ലോകം മുഴുവന്‍ അതേറ്റെടുത്തു. അന്താരഷ്ട്ര തലത്തില്‍ ഇന്ന് യോഗ മാനിക്കപ്പെടുന്നു.
Post Your Comments