Latest NewsIndiaNews

പുരി ജഗന്നാഥ ക്ഷേത്രം പുനർനിർമ്മിക്കുന്നു, സർവ്വേ നടപടികൾ അന്തിമ ഘട്ടത്തിൽ

ക്ഷേത്രത്തിന് സമീപത്ത് ഭക്തർക്കും സന്യാസിമാർക്കുമുളള താമസ സൗകര്യത്തിനായി പ്രത്യേക കെട്ടിടം നിർമ്മിക്കുന്നതാണ്

രാജ്യത്തെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ പുരി ജഗന്നാഥ ക്ഷേത്രം പുനർ നിർമ്മിക്കുന്നു. ഒട്ടനവധി സൗകര്യങ്ങൾ ഉൾപ്പെടുത്തി 50,000 ഭക്തർക്ക് ദർശനം നടത്താൻ കഴിയുന്ന തരത്തിലാണ് ക്ഷേത്രം രൂപകൽപ്പന ചെയ്യുക. ഇത് സംബന്ധിച്ച് സർവ്വേ നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് ക്ഷേത്രം ട്രസ്റ്റി മഹേന്ദ്ര ഝാ അറിയിച്ചു. എല്ലാവർഷവും ലക്ഷക്കണക്കിന് ഭക്തരാണ് പുരി ജഗന്നാഥ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്.

ക്ഷേത്രത്തിന് സമീപത്ത് ഭക്തർക്കും സന്യാസിമാർക്കുമുളള താമസ സൗകര്യത്തിനായി പ്രത്യേക കെട്ടിടം നിർമ്മിക്കുന്നതാണ്. ഇരുനില പാർക്കിംഗ് ഗ്രൗണ്ടും ആനകൾക്കായി പുതിയ ആനക്കോട്ടയും നിർമ്മിക്കാൻ പദ്ധതിയിടുന്നുണ്ട്. ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ പുതിയ ഓഫീസും നിർമ്മിക്കും. ക്ഷേത്ര ചരിത്രത്തിലെ അവലോകനം നൽകുന്നതിനായി മ്യൂസിയവും ഒരുക്കുന്നതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ചരിത്ര പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവം ഇന്നലെയാണ് സമാപിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകൾ രഥോത്സവം കാണാൻ എത്തിച്ചേരാറുണ്ട്.

Also Read: അവയവമാഫിയക്കെതിരെ പോരാടുന്ന ഡോക്ടര്‍ ഗണപതിയ്‌ക്കെതിരെ മന്ത്രി വി ശിവന്‍ കുട്ടി രംഗത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button