ചരിത്രത്തിലാദ്യമായി പുരി ജഗന്നാഥ ക്ഷേത്രത്തില്‍ പൂജാ ചടങ്ങുകള്‍ പൂര്‍ണമായും മുടങ്ങി. പ്രാദേശിക പൊലീസിന്റെ ഇടപെടലുകളില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ പ്രവേശനകവാടം അടച്ചതോടെയാണ് ഭക്തര്‍ക്ക് ദര്‍ശനം നിഷേധിക്കപ്പെട്ടത്. ജഗന്നാഥനെ കണ്ടു അനുഗ്രഹം വാങ്ങാനെത്തിയ ആയിരക്കണക്കിന് ഭക്തര്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു.
ജീവനക്കാര്‍ പ്രവേശനകാവടം തുറക്കുവാനോ പ്രതിദിന ചടങ്ങുകള്‍ നടത്തുവാനോ തയാറാകാതെ വന്നതോടെയാണ് ക്ഷേത്രത്തിലെ പതിവ് രീതികള്‍ മുടങ്ങിയത്. പന്ത്രണ്ട് മണിക്കൂര്‍ നീണ്ട പ്രതിഷേധം വൈകിട്ട് നാലരയ്ക്ക് കാവല്ക്കാര് കവാടം തുറക്കാന്‍ സന്നദ്ധരായതോടെയാണ് അവസാനിച്ചത്.
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ക്ഷേത്രത്തില്‍ ചരിത്രത്തില്‍ ആദ്യമായാണ് പൂജ പൂര്‍ണമായും തടസ്സപ്പെട്ടതെന്ന് ക്ഷേത്രകാര്യങ്ങളില്‍ പാണ്ഡ്യത്യമുള്ള ഡോ. ഹരികുമാര്‍ കനൗംഗോ പ്രതികരിച്ചു .ഒക്ടോബറിലും ജീവനക്കാരുടെ സമാനരീതിയിയലുള്ള പ്രതിഷേധം കാരണം ക്ഷേത്രത്തില്‍ മൂന്ന് മണിക്കൂറോളം പൂജ മുടങ്ങിയിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ക്യൂ സമ്പ്രദായം നടപ്പിലാക്കാനുള്ള ശീ ജഗന്നാഥ ടെംപിള്‍ അഡ്മിനിസ്ട്രേഷന്റെ തീരുമാനത്തിനെതിരെയായിരുന്നു അന്ന് പ്രതിഷേധം.
Post Your Comments