തിരുവനന്തപുരം: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കലിംഗ സർവകലാശാല. കേരള സർവകലാശാലയ്ക്ക് നൽകിയ ഔദ്യോഗിക മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സംഭവത്തിൽ കർശന നടപടി വേണമെന്ന് കേരള സർവകലാശാല രജിസ്ട്രാറോട് കലിംഗ സർവകലാശാല ആവശ്യപ്പെട്ടു.
നിഖിലിന്റെ എം കോം രജിസ്ട്രേഷൻ റദ്ദാക്കാനാണ് സാധ്യത. കേരള നൽകിയ തുല്യത സർട്ടിഫിക്കറ്റും റദ്ദാക്കും. ക്രമക്കേട് കാട്ടിയവരെല്ലാം കുടുങ്ങുമെന്നാണ് കേരള വിസി മോഹൻ കുന്നുമ്മൽ വ്യക്തമാക്കി. നിഖിലിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
Post Your Comments