വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെ കണ്ടെത്താൻ കായംകുളം സിഐയുടെ നേതൃത്വത്തിൽ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. നിലവിൽ നിഖിൽ ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. നിഖിലിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ് തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനമായി ലൊക്കേഷന്‍ കണ്ടത്.
അതേസമയം, നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റിൽ കലിംഗ സർവകലാശാല റായ്പുർ പൊലീസിൽ പരാതി നൽകില്ലെന്നും കേരള പൊലീസിന്റെ അന്വേഷണം മതിയെന്നുമാണ് തീരുമാനം.പൊലീസ് അഭിഭാഷകരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. തട്ടിപ്പ് നടന്നതും നിഖിൽ ഉള്ളതും കേരളത്തിലായതിനാൽ കേരള പൊലീസ് അന്വേഷണമാണ് ഉചിതമെന്നും കലിംഗ സർവകലാശാല അറിയിച്ചിരുന്നു.
Post Your Comments