മണിപ്പൂർ: മണിപ്പൂരിൽ മാസങ്ങളായി തുടരുന്ന കലാപത്തിന് ശമനമില്ല. മണിപ്പൂരിലെ വിവിധയിടങ്ങളിൽ ആക്രമണം തുടരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്നലെ രണ്ടിടങ്ങളിൽ വെടിവയ്പ്പുണ്ടായി.
അതേസമയം, മണിപ്പൂരിൽ വിവിധ ജില്ലകളിൽ നടത്തിയ റെയ്ഡിൽ തോക്കുകളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും പിടികൂടി. ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ, തെങ്‌നൗപാൽ, കാങ്‌പോക്‌പി ജില്ലകളിലാണ് റെയ്ഡ് നടന്നത്.
സംഭവത്തെ തുടര്‍ന്ന്, ഈ പ്രദേശങ്ങളില്‍ പൊലീസ് പരിശോധന കർശനമാക്കി. ഇംഫാൽ ഈസ്റ്റ്, മണിപ്പൂർ അതിർത്തിയിൽ നിന്നും നാർക്കോട്ടിക്സ് & അഫയേഴ്സ് ഓഫ് ബോർഡർ മയക്കുമരുന്നും പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ 4 പേർ അറസ്റ്റിലായി.
മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് 53 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ സിബിഐ നിയോഗിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരിൽ 29 പേർ വനിതകളാണ്. ഡിഐജി, എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. 11 കേസുകളാണ് സിബിഐ അന്വേഷിക്കുക.
Post Your Comments