ErnakulamLatest NewsKeralaNattuvarthaNews

പനി ബാധിച്ച് ചികിത്സയിലായിരുന്ന ഐടിഐ വിദ്യാർത്ഥി മരിച്ചു

മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി എസ് വളവില്‍ കുന്നുംപുറത്തുവീട്ടില്‍ സുബൈര്‍ മകന്‍ സമദ് (18) ആണ് മരിച്ചത്

കൊച്ചി: പനി ബാധിച്ച് ചികിത്സയിലായിരുന്ന ഐടിഐ വിദ്യാർത്ഥി മരിച്ചു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി എസ് വളവില്‍ കുന്നുംപുറത്തുവീട്ടില്‍ സുബൈര്‍ മകന്‍ സമദ് (18) ആണ് മരിച്ചത്.

Read Also : മൂത്രമൊഴിക്കാന്‍ പൊതു ശൗചാലയത്തില്‍ കയറിയപ്പോൾ തെന്നി വീണു പരിക്കേറ്റു, പൊതു ശൗചാലയം അടിച്ചുതകര്‍ത്ത് മധ്യവയസ്‌കന്‍

സമദ് പനി ബാധിച്ച് രണ്ട് ദിവസം മുന്‍പ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മൃതദേഹം കളമശേരിയിലെ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read Also : ഇന്ത്യ മുന്നോട്ട് വെച്ച യോഗ ദിന ആശയം വിജയിപ്പിക്കാൻ ഒരിക്കൽ കൂടി ലോകം ഒരേ മനസോടെ മുന്നോട്ട് വന്നു: പ്രധാനമന്ത്രി

അതേസമയം, സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് നടന്ന ആറാമത്തെ മരണമാണ് സമദിന്റേത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button