സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ അനുഭവപ്പെടാൻ സാധ്യത. ഇടിമിന്നലും കാറ്റോടും കൂടിയ മഴയാണ് ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയുടെ തീവ്രത കുറഞ്ഞതിനാൽ ഇന്ന് ഒരു ജില്ലകൾക്കും മുന്നറിയിപ്പ് നൽകിയിട്ടില്ല. ജൂൺ മാസം പകുതി പിന്നിട്ടിട്ടും സംസ്ഥാനത്ത് വേണ്ടത്ര മഴ ലഭിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ.
ഇത്തവണ കാലവർഷം ദുർബലമായാണ് തുടരുന്നത്. ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും, മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ ഉയർന്ന തിരമാലയ്ക്കും, കടലാക്രമണത്തിനും സാധ്യതയുള്ളതിനെ തുടർന്നാണ് കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയത്. കൂടാതെ, തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, കടലിലിറങ്ങിയുള്ള വിനോദങ്ങൾ ഈ അവസരത്തിൽ പൂർണമായും ഒഴിവാക്കേണ്ടതാണ്.
Leave a Comment