KottayamNattuvarthaLatest NewsKeralaNews

മോഷ്ടാക്കളുടെ വാ​​ഹ​​ന​​ത്തി​​ന് വ്യാ​​ജ ന​​മ്പ​​ര്‍ പ്ലേ​​റ്റ് നി​​ര്‍മി​​ച്ചു ന​​ല്‍കി​​: ഒരാൾ​​ അറസ്റ്റിൽ

ത​​മി​​ഴ്‌​​നാ​​ട് ക​​ന്യാ​​കു​​മാ​​രി സ്വ​​ദേ​​ശി​​യാ​​യ ഹ​​രീ​​ന്ദ്ര ഇ​​ര്‍വി(40)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: ക​​വ​​ര്‍ച്ചാ സം​​ഘ​​ത്തി​​ന്‍റെ വാ​​ഹ​​ന​​ത്തി​​ന് വ്യാ​​ജ ന​​മ്പ​​ര്‍ പ്ലേ​​റ്റ് നി​​ര്‍മി​​ച്ചു ന​​ല്‍കി​​യ കേ​​സി​​ല്‍ ത​​മി​​ഴ്‌​​നാ​​ട് സ്വ​​ദേ​​ശി അറസ്റ്റിൽ. ത​​മി​​ഴ്‌​​നാ​​ട് ക​​ന്യാ​​കു​​മാ​​രി സ്വ​​ദേ​​ശി​​യാ​​യ ഹ​​രീ​​ന്ദ്ര ഇ​​ര്‍വി(40)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് പൊലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : വസ്തു തർക്കത്തിന്റെ പേരിൽ മകനെ പോക്‌സോ കേസിൽ കുടുക്കിത് മാതാപിതാക്കളും സഹോദരനും ചേർന്ന്: ഒടുവില്‍ കോടതിയുടെ കനിവിൽ നീതി

ക​​ഴി​​ഞ്ഞ​​ദി​​വ​​സം വ​​ട​​ക​​ര സ്വ​​ദേ​​ശി​​നി​​യു​​ടെ സ്വ​​ര്‍ണ​​മാ​​ല ക​​വ​​ര്‍ന്നെ​​ടു​​ത്ത കേ​​സി​​ലെ പ്ര​​തി​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന മോ​​ട്ടോ​​ര്‍ സൈ​​ക്കി​​ളി​​ന് വ്യാ​​ജ ന​​മ്പ​​ര്‍ പ്ലേ​​റ്റ് നി​​ര്‍മി​​ച്ചു ന​​ല്‍കി​​യ​​ത് ഇ​​യാ​​ളാ​​യി​​രു​​ന്നു. ഇ​​യാ​​ള്‍ ഒ​​എ​​ല്‍എ​​ക്‌​​സി​​ല്‍ വി​​ല്പ​​ന​​യ്ക്കാ​​യി ന​​ല്‍കി​​യി​​രി​​ക്കു​​ന്ന വാ​​ഹ​​ന​​ത്തി​​ന്‍റെ ന​​മ്പ​​ര്‍ മോ​​ഷ​​ണ​​ത്തി​​നാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വാ​​ഹ​​ന​​ത്തി​​ല്‍ ഘ​​ടി​​പ്പി​​ച്ചു കൊ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു.

വീ​​ട്ട​​മ്മ​​യു​​ടെ മാ​​ല ന​​ഷ്ട​​പ്പെ​​ട്ട കേ​​സി​​ല്‍ ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് പൊലീ​​സ് കേ​​സെ​​ടു​​ത്തി​​രു​​ന്നു. അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ വ​​ണ്ടി ന​​മ്പ​​ര്‍ വ്യാ​​ജ​​മാ​​ണെ​​ന്ന് തി​​രി​​ച്ച​​റി​​യു​​ക​​യും ഇ​​തു നി​​ര്‍മി​​ച്ച ഇ​​യാ​​ളെ പാ​​ല​​ക്കാ​​ട് നി​​ന്നു പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button