തൃശ്ശൂര്‍: പത്ത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 64കാരന് 95 വര്‍ഷം കഠിന തടവും നാലേകാല്‍ ലക്ഷം രൂപ പിഴയും. മാള പുത്തന്‍ചിറ സ്വദേശി അറക്കല്‍ വീട്ടില്‍ ഹൈദ്രോസിനെയാണ് ചാലക്കുടി പോക്സോ കോടതി ശിക്ഷിച്ചത്. പിഴത്തുക മുഴുവനും ഇരയ്ക്ക് നല്‍കാനും വിധിന്യായത്തില്‍ പറയുന്നു.
Read Also: മുഖ്യമന്ത്രി പിണറായി വിജയന്റെ കാര്‍ ബ്രാന്‍ഡ്: കിയ കാര്‍ണിവല്‍ വിൽപ്പന അവസാനിപ്പിച്ചു
2018 ലാണ് കേസിനാസ്പദമായ സംഭവം. കിളികളെ വില്‍പ്പന നടത്തുന്ന വ്യക്തിയാണ് ഹൈദ്രോസ്. കിളികളെ പിടികൂടി മാള, പുത്തന്‍ ചിറ പ്രദേശത്ത് വില്പന നടത്തിയിരുന്നു പ്രതി. ഇയാളുടെ പക്കള്‍ നിന്നും പീഡനത്തിനിരയായ പത്ത് വയസുകാരന്‍ സ്ഥിരമായി കിളികളെ വാങ്ങിയിരുന്നു. ഇതിനായി എത്തിയ വിദ്യാര്‍ത്ഥിയെ പ്രതി ഹൈദ്രോസ് ഭീഷണിപ്പെടുത്തി നിരവധി തവണ ഹൈദ്രോസ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു.
Post Your Comments