അമിത വണ്ണം നിയന്ത്രിക്കാനും വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും ഇന്ന് പലരും കഠിനമായി ശ്രമിക്കുന്നുണ്ട്. അതിനായി പല വഴികളും പരീക്ഷിച്ചു മടുത്തവരുണ്ടാകും. വയറിലെ കൊഴുപ്പും വണ്ണവും കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്.
അത്തരത്തില്‍ വണ്ണം കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ശ്രമിക്കുന്നവര്‍ ഡയറ്റില്‍ വരുത്തുന്ന ചില തെറ്റുകള്‍ എന്തൊക്കെയാണെന്ന് നോക്കാം…
Read Also: അശ്ലീല വീഡിയോ വിവാദം: ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ നടപടിയുമായി സിപിഎം
ഒന്ന്…
ഭക്ഷണം ഒഴിവാക്കി വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പട്ടിണി കിടന്ന് വണ്ണം കുറയ്ക്കാന്‍ നോക്കുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെ തന്നെ ബാധിക്കും. ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നതിലൂടെ വിശപ്പ് കൂടുകയും ഊര്‍ജ്ജം കുറയുകയുമാണ് ചെയ്യുന്നത്. ഇത് വ്യായാമം ചെയ്യുന്നതില്‍ നിന്ന് വരെ നിങ്ങളെ പിന്തിരിപ്പിക്കും. കൂടാതെ വിശപ്പ് കൂടിയിട്ട് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യതയുമുണ്ട്. പ്രത്യേകിച്ച് പ്രഭാത ഭക്ഷണം മുടക്കുന്നത് വിശപ്പ് കൂട്ടാനും അതുവഴി വണ്ണം കൂടാനും കാരണമാകും.
രണ്ട്…
ചിലര്‍ക്ക് വെള്ളം കുടിക്കാന്‍ മടിയാണ്. വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാന്‍ സാധിക്കും. അതിനാല്‍ ദിവസവും ധാരാളം വെള്ളം കുടിക്കാം.
മൂന്ന്…
ചിലര്‍ക്ക് കലോറിയെ പറ്റി യാതൊരു ധാരണയുമില്ല. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറി അറിഞ്ഞിരിക്കണം. ഒരു ദിവസം നിങ്ങള്‍ക്ക് വേണ്ട കലോറി എത്രയാണെന്നും ഏതൊക്കെ ഭക്ഷണങ്ങളില്‍ നിന്നും അവ ലഭിക്കുമെന്നും അറിഞ്ഞ് വേണം ഡയറ്റ് ചിട്ടപ്പെടുത്താന്‍. ചിലര്‍ കലോറി എത്രയാണെന്ന് അറിയാതെ ഭക്ഷണം കഴിക്കാറുണ്ട്. ഇതും വയര്‍ ചാടാനും വണ്ണം കൂടാനും കാരണമാകും.
നാല്…
ഉറക്കവും ശരീരഭാരവും തമ്മില്‍ ബന്ധമുണ്ടെന്നും പലര്‍ക്കും അറിയില്ല. അതിനാല്‍ കൃത്യമായി ഉറക്കം കിട്ടുന്നുണ്ടോ എന്നും പരിശോധിക്കുക.
അഞ്ച്…
ചിലര്‍ ആവശ്യത്തിന് വേണ്ട പ്രോട്ടീന്‍ കഴിക്കാറില്ല. യഥാര്‍ത്ഥത്തില്‍ പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതാണ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്. പ്രത്യേകിച്ച്, രാവിലെ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കുക. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും കലോറി അടങ്ങിയ ഭക്ഷണത്തെ കുറയ്ക്കാനും സഹായിക്കും.
ആറ്…
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പലപ്പോഴും ഡയറ്റില്‍ നിന്നും കാര്‍ബോഹൈട്രേറ്റ് പൂര്‍ണ്ണമായും ഒഴിവാക്കാറുണ്ട്. മിതമായ അളവില്‍ ഇവ കഴിക്കുന്നതില്‍ തെറ്റില്ല.
ഏഴ്…
ആരോഗ്യകരമാണെന്ന് കരുതി പാക്കറ്റ് ഭക്ഷണങ്ങള്‍ വാങ്ങി കഴിക്കുന്നവരുണ്ട്. പ്രോട്ടീന്‍ ബാര്‍, ഫ്രൂട്ട് ജ്യൂസ് തുടങ്ങി പല പാക്കറ്റ് ഭക്ഷണങ്ങളും ആരോഗ്യകരമാണെന്ന് കരുതി വാങ്ങി കഴിക്കരുത്. ഇവയിലൊക്കെ ഫാറ്റും പഞ്ചസാരയുമൊക്കെ അടങ്ങിയിട്ടുണ്ടാകാം. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാക്കറ്റ് ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ജങ്ക് ഫുഡിന് പകരം ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക. പോഷകങ്ങളുടെ കലവറയായ ഇവ വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. അതുപോലെ വറുത്തതും പൊരിച്ചതുമായ ഭക്ഷണവും മധുരം ധാരാളം അടങ്ങിയ ഭക്ഷണവും കഴിവതും കുറയ്ക്കാന്‍ ശ്രദ്ധിക്കണം.
എട്ട്…
പലര്‍ക്കും വ്യായാമം ചെയ്യാന്‍ മടിയാണ്. എന്നാല്‍ ഡയറ്റ് മാത്രം പോരാ, വ്യായാമവും നിര്‍ബന്ധമാണ്. ഒരു വ്യായാമവുമില്ലാതെ അമിത വണ്ണമോ കുടവയറോ കുറയ്ക്കാനാകില്ല. അതിനാല്‍ വീടിനുള്ളില്‍ തന്നെ ചെയ്യാവുന്ന വ്യായാമ മുറകള്‍ തെരഞ്ഞെടുക്കാം. ഡയറ്റിനോടൊപ്പം ദിവസവും ഒരു മണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കണം.
Post Your Comments