ആലപ്പുഴ: ആലപ്പുഴയിൽ അശ്ലീല വീഡിയോ വിവാദത്തിൽ നടപടിയുമായി സിപിഎം. ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം ഉൾപ്പെട്ട അശ്ലീല വീഡിയോ ദൃശ്യ വിവാദത്തിലാണ് പാർട്ടി നടപടി സ്വീകരിച്ചത്. സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിച്ചതിന് എ പി സോണയെ നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഈ വിഷയത്തിൽ സോണയെ പിന്തുണക്കുകയും ഇരകളായ സ്ത്രീകളെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ ഡി ജയനെ സിപിഎം സസ്‌പെൻഡ് ചെയ്തു.
അതേസമയം, സാമ്പത്തിക തിരിമറിയെന്ന പരാതിയിൽ സിപിഎം കായംകുളം ഏരിയ സെക്രട്ടറി അരവിന്ദാക്ഷൻ, ജില്ലാ കമ്മിറ്റിയംഗം എൻ ശിവദാസ് എന്നിവർക്കെതിരെ അന്വേഷണ കമ്മീഷനെയും നിയോഗിച്ചു.
Read Also: ഇമാമുമാരുടേയും മതമൗലിക വാദികളുടേയും കടുത്ത എതിര്‍പ്പുകളെ തള്ളി അവയവ ദാനത്തിനൊരുങ്ങി ലുബ്‌ന
Post Your Comments