ErnakulamLatest NewsKeralaNattuvarthaNews

‘കേരളത്തിലെ സാഹചര്യം ഗൗരവതരം: വിദ്യാർത്ഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമവിരുദ്ധ പ്രവർത്തനവും നടത്താമെന്ന സ്ഥിതി’

ആലുവ: കേരളത്തിലെ നിലവിലെ സാഹചര്യം ഗൗരവമുള്ളതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാർത്ഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമവിരുദ്ധ പ്രവർത്തനവും നടത്താമെന്ന സ്ഥിതിയാണ് കേരളത്തിലെന്ന് അദ്ദേഹം പരിഹസിച്ചു. പാർട്ടി അംഗമായാൽ സർവ്വകലാശാലയിൽ അധ്യാപകരാവാം. വേറെ യോഗ്യതയൊന്നും വേണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

‘എന്തു തെറ്റു ചെയ്താലും യൂണിയൻ സംരക്ഷിക്കും വിദ്യാർത്ഥി സംഘടന സംരക്ഷിക്കും എന്ന ചിന്തയാണ്. അവർ രാഷ്ട്രീയത്തിൽ നിന്നുള്ള ആനുകൂല്യങ്ങൾ അനുഭവിക്കുകയാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ച വളരെ ഗൗരവമുള്ളതാണ്. വരും തലമുറയുടെ ഭാവി വച്ചാണ് കളിക്കുന്നത്. ക്രമസമാധാനം തകർന്നാൽ നമ്മളും വിദ്യാഭ്യാസ മേഖല തകർന്നാൽ ഭാവി തലമുറയുമാണ് സഹിക്കേണ്ടത്. സർവ്വകലാശാലകളിൽ പാർട്ടിക്ക് ഇഷ്ടമുള്ളവരെ നിയമിക്കുന്നു. കേരളത്തിൽ പകുതിയോളം സർവ്വകലാശാലകളുടെ തലപ്പത്ത് ആളില്ല,’ ഗവർണർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button