കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. കേന്ദ്രസേനാ വിന്യാസത്തിനെതിരെ ഹര്‍ജി സമര്‍പ്പിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ (എസ്ഇസി) കോടതി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് നടത്തുന്നത് അക്രമത്തിനുള്ള ലൈസന്‍സ് ആകാന്‍ കഴിയില്ലെന്നായിരുന്നു വിമര്‍ശനം. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തേണ്ടത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്തമാണെന്നും സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു. ജസ്റ്റിസ് ബിവി നാഗരത്‌ന, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരും തിരഞ്ഞെടുപ്പ് സമിതിയും സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്.
Read Also: അജ്ഞാത കോളർമാരിൽ നിന്നുള്ള ഇൻകമിംഗ് കോളുകൾ നിശബ്ദമാക്കാൻ വാട്സ്ആപ്പില്‍ പുതിയ ഫീച്ചർ
‘ഹൈക്കോടതി ഉത്തരവില്‍ ഇടപെടേണ്ട ആവശ്യമില്ല. സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിക്കാവുന്നതാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ തെറ്റില്ല. ഒരു ദിവസം, സജ്ജീകരിക്കുന്ന ബൂത്തുകളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍, ഹൈക്കോടതിയുടെ ഉത്തരവ് ഒരു ഇടപെടലിനും ആവശ്യമില്ലെന്ന് കണ്ടെത്തി’, സുപ്രീം കോടതി പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനിടെ സംസ്ഥാനത്ത് ഒട്ടേറെ അക്രമങ്ങളും തീവെപ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതുവരെ ഒമ്പത് പേര്‍ക്കാണ് അക്രമങ്ങളില്‍ ജീവന്‍ നഷ്ടമായത്.
മറ്റ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് സേനയെ അഭ്യര്‍ത്ഥിക്കുന്നതിന് പകരം കേന്ദ്ര സേനയെ വിന്യസിക്കുന്നതാണ് നല്ലതെന്നും ചെലവുകള്‍ കേന്ദ്രം വഹിക്കുമെന്നും ഹൈക്കോടതി കരുതിയിരിക്കാമെന്നും സുപ്രീം കോടതി പരാമര്‍ശിച്ചു.
Post Your Comments