Latest NewsIndiaNews

ലോക പ്രശസ്ത പുരി രഥയാത്ര ഇന്ന് നടക്കും

നവീന യാത്ര, ദശാവതാര യാത്ര, ഗുണിച്ച യാത്ര എന്നിങ്ങനെ പല പേരുകളിൽ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഉത്സവം അറിയപ്പെടാറുണ്ട്

ലോക പ്രശസ്ത ക്ഷേത്രങ്ങളിലൊന്നായ ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവം ഇന്ന് നടക്കും. എല്ലാ വർഷവും ജൂൺ അല്ലെങ്കിൽ ജൂലൈ മാസങ്ങളിലാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഉത്സവം നടക്കാറുള്ളത്. ഉത്സവത്തോടനുബന്ധിച്ചാണ് രഥയാത്ര സംഘടിപ്പിക്കുന്നത്. ജഗന്നാഥനായ കൃഷ്ണൻ, ബലഭദ്രൻ, സുഭദ്ര എന്നീ ദേവതകളുടെ മൂന്ന് രഥങ്ങളാണ് ഉത്സവത്തിന്റെ പ്രധാന കേന്ദ്ര ബിന്ദു.

നവീന യാത്ര, ദശാവതാര യാത്ര, ഗുണിച്ച യാത്ര എന്നിങ്ങനെ പല പേരുകളിൽ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഉത്സവം അറിയപ്പെടാറുണ്ട്. ഹിന്ദുമതത്തിൽ വലിയ പ്രാധാന്യമുള്ള ഒന്നാണ് ജഗന്നാഥ യാത്ര. ഇന്ത്യയിലെ ഏറ്റവും പഴക്കം ചേർന്ന ക്ഷേത്രങ്ങളിൽ ഒന്നായ പുരി ജഗന്നാഥ ക്ഷേത്രത്തിൽ പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഉത്സവം ആരംഭിച്ചത്. രഥങ്ങൾ വലിക്കുന്നതിലൂടെ ഭഗവാൻ ജഗന്നാഥൻ ഭക്തർക്ക് സന്തോഷവും, ഐശ്വര്യവും നൽകി അനുഗ്രഹിക്കും. ഇതിലൂടെ തടസ്സങ്ങൾ നീങ്ങി മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.

Also Read: പനി ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സംഭവം: ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

ഏകദേശം 200 മുതൽ 300 ടൺ വരെ ഭാരമുള്ള മൂന്ന് രഥങ്ങളാണ് രഥോത്സവത്തിൽ ഉണ്ടാവുക. ജഗന്നാഥന്റെ രഥമായ നന്ദിഘോഷിന് മാത്രം ഏകദേശം 300 ടൺ വരെ ഭാരമുണ്ട്. 12 മുതൽ 14 വരെ ചക്രങ്ങളുള്ള മൂന്ന് രഥങ്ങൾക്കും കൂടി 45 അടി ഉയരമാണുള്ളത്. പുരി രഥോത്സവത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ഭക്തജനങ്ങളാണ് ഒഴുകിയെത്താറുള്ളത്

shortlink

Related Articles

Post Your Comments

Related Articles


Back to top button