MalappuramNattuvarthaLatest NewsKeralaNews

എം.ഡി.എം.എയുമായി രണ്ടുപേർ എക്സൈസ് പിടിയിൽ

ബാലുശ്ശേരി എരമംഗലം ഓളോതലക്കൽ ജൈസൽ (42), ചന്തക്കുന്ന് പോത്തുംകാട്ടിൽ വീട്ടിൽ നിസാർ (46) എന്നിവരെയാണ് പിടികൂടിയത്

മഞ്ചേരി: എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. ബാലുശ്ശേരി എരമംഗലം ഓളോതലക്കൽ ജൈസൽ (42), ചന്തക്കുന്ന് പോത്തുംകാട്ടിൽ വീട്ടിൽ നിസാർ (46) എന്നിവരെയാണ് പിടികൂടിയത്. നഗരത്തിലെ രണ്ടിടങ്ങളിലായി എക്സൈസ് നടത്തിയ പരിശോധനയിൽ ആണ് ഇവർ പിടിയിലായത്.

മലപ്പുറം എക്‌സൈസ് ഇന്റലിജൻസും എക്‌സൈസ് കമീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും മഞ്ചേരി എക്‌സൈസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ ചെരണിയിൽ നിന്നാണ് ജൈസലിനെ പിടികൂടിയത്. 40 ഗ്രാം എം.ഡി.എം.എയും 30,000 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു.

Read Also : വ്യാജ വാർത്ത: ദേശാഭിമാനിക്കെതിരെ കേസെടുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് തുറന്ന കത്തുമായി സന്ദീപ് വാചസ്പതി

മലപ്പുറം എക്‌സൈസ് ഇന്റലിജൻസും എക്‌സൈസ് കമീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും മലപ്പുറം ആൻറി നർകോട്ടിക് സ്പെഷൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ മഞ്ചേരി വലിയട്ടിപറമ്പിൽനിന്ന് തുറക്കൽ ബൈപാസിലേക്ക് പോകുന്ന റോഡിൽനിന്നാണ് നിസാറിനെ പിടികൂടിയത്. 4.1 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന് കണ്ടെടുത്തു. ഇരുവരും ബംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് മഞ്ചേരിയിൽ എത്തിക്കുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇൻസ്‌പെക്ടർമാരായ മുഹമ്മദ്‌ ഷഫീഖ്, ടി. ഷിജുമോൻ, ഇ.ടി. ഷിജു, പ്രിവൻറിവ് ഓഫീസർ എൻ. വിജയൻ, പ്രിവൻറിവ് ഓഫീസർ ഗ്രേഡ് മുഹമ്മദാലി, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.പി. സാജിദ്, വി. സച്ചിൻദാസ്, ടി. ശ്രീജിത്ത്, സി.ടി. ഷംനാസ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ കെ. ധന്യ, എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നർകോട്ടിക് സ്​പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്​പെക്ടർ വി.ആർ. സജികുമാർ, എക്സൈസ് ഇൻറലിജൻസ് ആൻഡ് ഐ.ബി ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്ക്, എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോൻ, പ്രിവന്റിവ് ഓഫീസർ പ്രകാശ് പുഴക്കൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ. അച്യുതൻ, സി.ടി. ഷംനാസ്, ഡ്രൈവർ ചന്ദ്രമോഹൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button