ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ചിരുന്നെങ്കിലും, വൈകിട്ടോടെ നഷ്ടത്തിലേക്ക് വീഴുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 216.28 പോയിന്റാണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 63,168.30- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 70.55 പോയിന്റ് താഴ്ന്ന് 18,755.45-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യം, എഫ്എംസിജി, മീഡിയ, മെറ്റൽ, സ്വകാര്യ ബാങ്ക്, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾ, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ ഓഹരികളിൽ ഇന്ന് കനത്ത ലാഭമെടുപ്പാണ് ഉണ്ടായത്.
അദാനി എന്റർപ്രൈസസ്, സി.ജി പവർ, പേടിഎം, ടാറ്റ ടെലി, വോഡഫോൺ- ഐഡിയ, തുടങ്ങിയ കമ്പനികളാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. അതേസമയം, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ടെക് മഹീന്ദ്ര, ടിസിഎസ്, സൺ ഫാർമ, ടൈറ്റൻ, നൈക, ജിൻഡാൽ സ്റ്റീൽ, ശ്രീറാം ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസ് തുടങ്ങിയവയുടെ ഓഹരികൾ മികച്ച നേട്ടമാണ് കൈവരിച്ചത്. സെൻസെക്സിൽ ഇന്ന് 1,668 ഓഹരികൾ നേട്ടത്തിലും, 1,990 ഓഹരികൾ നഷ്ടത്തിലും, 169 ഓഹരികൾ മാറ്റമില്ലാതെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Also Read: സ്ത്രീകളിലെ വിളര്‍ച്ചയ്ക്ക് പിന്നില്‍
Post Your Comments