ശരീരത്തില്‍ ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഇല്ലാത്ത അവസ്ഥയാണ് അനീമിയ. ചുവന്ന രക്താണുക്കള്‍ക്ക് ഓക്‌സിജനെ വഹിക്കാന്‍ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. ഈ ഹീമോഗ്ലോബിന്‍ നിര്‍മ്മിക്കണമെങ്കില്‍ ഇരുമ്പ് ആവശ്യമാണ്. ക്ഷീണം, തളര്‍ച്ച, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, തലക്കറക്കം, തലവേദന, വിളറിയ ചര്‍മ്മം തുടങ്ങിയവയൊക്ക ആണ് വിളര്‍ച്ച ഉള്ളവരില്‍ സാധാരണയായി കാണുന്ന ലക്ഷണങ്ങള്‍.
Read Also: ഓൺലൈൻ സുഹൃത്തുക്കളുമായി ചാറ്റിങ്ങ്: മൊബൈൽ ഫോൺ നൽകാത്തതിന് അമ്മയ്‌ക്കെതിരെ 13കാരിയുടെ വധശ്രമം
‘നിരവധി ഘടകങ്ങള്‍ വിളര്‍ച്ച ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഭക്ഷണത്തില്‍ ഇരുമ്പ്, വിറ്റാമിന്‍ ബി-12, ഫോളേറ്റ്, ചെമ്പ് തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും അനീമിയ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. ചെറുകുടലിലെ പോഷകങ്ങളുടെ ആഗിരണത്തെ ബാധിക്കുന്ന ക്രോണ്‍സ് രോഗം, സീലിയാക് രോഗം തുടങ്ങിയ കുടല്‍ തകരാറുകളും അനീമിയയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു… ‘- ജിന്‍ഡാല്‍ നേച്ചര്‍ക്യൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബബിന നന്ദകുമാര്‍ പറയുന്നു.
സ്ത്രീകള്‍ക്ക് വിളര്‍ച്ച ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഫോളിക് ആസിഡും ഇരുമ്പും അടങ്ങിയ മള്‍ട്ടിവിറ്റാമിനുകള്‍ കഴിക്കാത്ത ഗര്‍ഭിണികള്‍ക്കും വിളര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണ്. അര്‍ബുദം, വൃക്ക തകരാര്‍, മറ്റ് ദീര്‍ഘകാല രോഗങ്ങള്‍ എന്നിവ പോലുള്ള വിട്ടുമാറാത്ത അവസ്ഥകള്‍ ചുവന്ന രക്താണുക്കളുടെ കുറവ് വരുത്തി വിട്ടുമാറാത്ത രോഗത്തിന്റെ വിളര്‍ച്ചയിലേക്ക് നയിച്ചേക്കാം. കൂടാതെ, അള്‍സറില്‍ നിന്നോ മറ്റ് ആന്തരിക സ്രോതസ്സുകളില്‍ നിന്നോ മന്ദഗതിയിലുള്ള തുടര്‍ച്ചയായ രക്തനഷ്ടം ഇരുമ്പിന്റെ കുറവ് വിളര്‍ച്ചയ്ക്ക് കാരണമാകും.
ഇരുമ്പ്, വിറ്റാമിന്‍ ബി 12, ഫോളേറ്റ്, ചെമ്പ് എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ രക്തകോശ ഉല്‍പാദനത്തെ സഹായിക്കുക ചെയ്യുന്നതിലൂടെ വിളര്‍ച്ചയെ നേരിടാന്‍ സഹായിക്കും. ഇലക്കറികള്‍ അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ്. അത് ഫോളേറ്റ്, ഇരുമ്പ് എന്നിവയുള്‍പ്പെടെ വിളര്‍ച്ചയെ നേരിടാന്‍ സഹായിക്കും. കാരറ്റ്, മധുരക്കിഴങ്ങ് തുടങ്ങിയ റൂട്ട് പച്ചക്കറികള്‍ പതിവായി കഴിക്കുന്നത് പോഷകങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കാനും രക്തകോശങ്ങളുടെ ഉത്പാദനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
സമൃദ്ധമായ പോഷകാഹാരം നല്‍കുന്നതിനു പുറമേ, നട്സും വിത്തുകളും പതിവായി കഴിക്കുന്നത് നാരുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇത് രക്തകോശങ്ങളുടെ ഉത്പാദനം മെച്ചപ്പെടുത്തുന്നതിനും രക്തത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. അതിനാല്‍, സമീകൃതാഹാരത്തില്‍ വിവിധ നട്‌സ് ഉള്‍പ്പെടുത്തുന്നത് വിവിധ അവശ്യ പോഷകങ്ങള്‍ നല്‍കുകയും വിളര്‍ച്ചയെ നേരിടാന്‍ സഹായകമാകുകയും ചെയ്യുന്നു.
Post Your Comments