![](/wp-content/uploads/2023/06/instagram.jpg)
പട്‌ന: റീല്‍സ് ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി യുവതി മരിച്ചു. ശനിയാഴ്ച വൈകിട്ടാണ് ബിഹാറിലെ തൗഫിര്‍ ഗധിയ സ്വദേശിയായ നീതു ദേവി(35)യെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ‘ആത്മഹത്യ’ റീല്‍സ് ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെയാണ് യുവതിയുടെ മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സോഷ്യൽ മീഡിയകളിൽ സജീവമായിരുന്ന നീതു, പതിവായി ഇന്‍സ്റ്റഗ്രാമില്‍ റീല്‍സുകളും പങ്കുവെച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് ആത്മഹത്യരംഗങ്ങളുടെ റീല്‍സ് ചെയ്യാനുള്ള ശ്രമമാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളും സമീപവാസികളും പറയുന്നത്.
ഫ്ലൈറ്റ് റദ്ദാക്കൽ തുടർന്ന് ഗോ ഫസ്റ്റ്: ജൂൺ 24 വരെ സർവീസ് നടത്തില്ല
ആത്മഹത്യാരംഗങ്ങളായതിനാല്‍ വീടിന്റെ സീലിങ്ങില്‍ കയറിട്ട് കഴുത്തില്‍ ഇട്ടിരുന്നു. കിടപ്പുമുറിയില്‍ കല്ലുകള്‍ അടുക്കിവെച്ച് അതിനുമുകളില്‍ കയറിനിന്നാണ് നീതു ദേവി റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, ഇതിനിടെ കല്ലിന് മുകളില്‍ നിന്ന് കാല്‍വഴുതിയതോടെ കഴുത്തിലെ കുരുക്ക് മുറുകുകയും മരണം സംഭവിക്കുകയുമായിരുന്നു.
സംഭവസമയത്ത് മറ്റാരും വീട്ടിലുണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. നീതുവിന്റെ ഭര്‍ത്താവ് ബബ്‌ലു ശര്‍മ മറ്റൊരിടത്താണ് ജോലിചെയ്യുന്നത്. യുവതിക്ക് മൂന്ന് വയസിനും പത്തുവയസിനും ഇടയിലുള്ള നാലുകുട്ടികളാണുള്ളതെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments