നെടുങ്കണ്ടം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഉടമയ്ക്കു പൊള്ളലേറ്റു. കാര്‍ ഓടിച്ചിരുന്ന തേര്‍ഡ്ക്യാമ്പ് എടാട്ട് വീട്ടില്‍ ജയദേവനാണ് പൊള്ളലേറ്റത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. എട്ടു വര്‍ഷം പഴക്കമുള്ള ഹ്യുണ്ടായി കാറാണ് കത്തിനശിച്ചത്.
തേര്‍ഡ്ക്യാമ്പില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്. നീരേറ്റുപുറത്തു നിന്നു തേര്‍ഡ്ക്യാമ്പിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഓട്ടത്തിനിടെ വാഹനത്തില്‍ നിന്നു പുക ഉയരുന്നതുകണ്ട ജയദേവന് വാഹനം നിര്‍ത്തുന്നതിനിടെ തീ പടരുകയായിരുന്നു. ഉടന്‍ തന്നെ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇയാളുടെ കൈകാലുകളിലും ശരീരത്തും പൊള്ളലേറ്റിട്ടുണ്ട്. ജയദേവനെ കമ്പംമെട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി ഫോം ഉപയോഗിച്ച് അരമണിക്കൂറോളം പ്രയത്നിച്ചാണ് തീ പൂര്‍ണമായും അണച്ചത്. ബാറ്ററിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടോ എസി പൊട്ടിത്തെറിച്ചതോ ആവാം തീ പിടിക്കാന്‍ കാരണമെന്നു കരുതുന്നു.
ജയദേവന്റെ സീനിയര്‍ ഫയര്‍ ആൻഡ് റെസ്ക്യു ഓഫീസര്‍ സജുകുമാര്‍, ഉദ്യോഗസ്ഥരായ കേശവപ്രതീപ്, പ്രശോഭ്, പ്രിതിന്‍ ആര്. മോഹന്‍, അനീഷ്, ജോസഫ് ജെയ്സണ്‍, ബിജു, അജേഷ്, ഹോം ഗാര്‍ഡുമാരായ സോമന്, രാമചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
Post Your Comments