വിവിധ വായ്പകളുടെ അടിസ്ഥാന പലിശ നിരക്കിൽ പുതിയ മാറ്റങ്ങളുമായി പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെൻഡിംഗ് റേറ്റാണ് ബാങ്ക് ഉയർത്തിയിരിക്കുന്നത്. പുതുക്കിയ പലിശ നിരക്കുകൾ ജൂൺ 20 മുതൽ പ്രാബല്യത്തിലാകും. ഏപ്രിൽ, മെയ് മാസങ്ങളിൽ സമാനമായ രീതിയിൽ ബാങ്ക് പലിശ നിരക്ക് വർദ്ധിപ്പിച്ചിരുന്നു.
ഓവർനൈറ്റ് കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ 8.9 ശതമാനത്തിൽ നിന്നും, 8.95 ശതമാനമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഒരു മാസം കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ 8.95 ശതമാനത്തിൽ നിന്നും 9.00 ശതമാനമായും, മൂന്ന് മാസം കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ 9.05 ശതമാനത്തിൽ നിന്നും 9.10 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. ആറ് മാസം, ഒരു വർഷം എന്നീ കാലാവധികളുള്ള വായ്പകളുടെ പലിശ നിരക്ക് ഉയർത്തിയിട്ടില്ല. ആറ് മാസം കാലാവധി ഉള്ള വായ്പകൾക്ക് 9.2 ശതമാനവും, ഒരു വർഷം കാലാവധിയുള്ള വായ്പകൾക്ക് 9.5 ശതമാനവുമാണ് പലിശ നിരക്ക്.
Also Read: സംസ്ഥാനത്ത് സ്‌കൂളുകളില്‍ സിന്തറ്റിക് ലഹരിക്കേസുകള്‍ വര്‍ദ്ധിക്കുന്നു
Post Your Comments