രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ കാലയളവിലുള്ള വായ്പ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു. ഇതോടെ, എസ്ബിഐയിൽ നിന്നും ഭവന, വായ്പയെടുക്കുകയാണെങ്കിൽ ഇനി അധിക തുക ചെലവാകും. മാര്‍ജിനൽ കോസ്റ്റ് അധിഷ്ഠിത വായ്പ നിരക്കുകളിൽ 0.05 ശതമാനം മുതൽ 0.1 ശതമാനം വരെയാണ് വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. വായ്പ നിരക്കുകൾ ഉയർത്തിയതിനാൽ ഉപഭോക്താക്കളുടെ തിരിച്ചടവ് തുകയും അനുപാതികമായി ഉയർന്നതാണ്.
ഡിസംബർ എട്ടാം തീയതി നടന്ന ധനനയ അവലോകന യോഗത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 6.5 ശതമാനമായി തന്നെ നിലനിർത്തിയിരുന്നു. ഇതോടെ, വിപണിയിൽ പണലഭ്യത കുറഞ്ഞതാണ് പലിശ ഉയർത്താൻ ബാങ്കുകളെ നിർബന്ധിതരാക്കിയ പ്രധാന ഘടകം. ഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച വളർച്ച നേടുന്ന ഈ സാഹചര്യത്തിൽ, പലിശ കുറച്ച് പണപ്പെരുപ്പ ഭീഷണി സൃഷ്ടിക്കാൻ കേന്ദ്രസർക്കാരും റിസർവ് ബാങ്കും തയ്യാറല്ല. അതേസമയം, 2024 ജൂൺ മാസത്തോടെ ആഗോളതലത്തിൽ പോലും പലിശ നിരക്കുകൾ കുറയ്ക്കുമെന്ന സൂചനകളാണ് പ്രമുഖ കേന്ദ്ര ബാങ്കുകൾ നൽകുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലും പലിശ നിരക്കിൽ കുറവ് വന്നേക്കാമെന്നാണ് ബാങ്കിംഗ് രംഗത്തുള്ള വിദഗ്ധരുടെ വിലയിരുത്തൽ.
Post Your Comments