കൊല്ലം: വിദ്യാര്‍ത്ഥികളിലും യുവാക്കളിലും സിന്തറ്റിക് ഡ്രഗുകളുടെ ഉപയോഗം വര്‍ദ്ധിച്ചതായി എക്സൈസ് വകുപ്പ്. ലഹരി കേസുകളും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടി. ഓരോ തവണയും പിടികൂടുന്ന എം.ഡി.എം.എയുടെ തോത് വര്‍ദ്ധിക്കുകയാണ്. ഇത് ഉപയോഗം വ്യാപകമായതിന്റെ തെളിവാണ്.
Read Also: ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയിൽ വീണ്ടും മുന്നേറ്റം, ഏറ്റവും പുതിയ കണക്കുകൾ അറിയാം
കഴിഞ്ഞ വര്‍ഷം ആകെ ലഹരി കേസുകള്‍ 11036 ആയിരുന്നെങ്കില്‍ ഈ വര്‍ഷം മേയ് 31 വരെ അഞ്ച് മാസത്തിനിടെ 4877 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2022ല്‍ മെയ് വരെ 4105 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 772 കേസുകളുടെ വര്‍ദ്ധനവാണ് ഉണ്ടായത്.
ബംഗളൂരു, ഗോവ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ലഹരി എത്തുന്നത്. ലഹരി കൈമാറ്റം കൂടുതലായും ഓണ്‍ലൈനായാണ് നടക്കുന്നത്. ഇത്തരക്കാരെ കണ്ടെത്താന്‍ എക്സൈസിനും പരിമിതികളുണ്ട്.
കൊണ്ടുനടക്കാന്‍ എളുപ്പമാണെന്നുള്ളതും ഉപയോഗിച്ചാല്‍ പെട്ടെന്ന് പരിശോധനയില്‍ അറിയാന്‍ സാധിക്കില്ലെന്നതുമാണ് സിന്തറ്റിക് ഡ്രഗുകള്‍ക്ക് ആവശ്യക്കാരേറാന്‍ കാരണം. 2000മുതല്‍ 15000രൂപ വരെയാണ് ഇത്തരം ഡ്രഗുകള്‍ക്ക് ഇടനിലക്കാര്‍ ഈടാക്കുന്നത്.
Post Your Comments