മലപ്പുറം: മലപ്പുറം തിരൂർ ബസ് സ്റ്റാന്റിൽ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൂട്ടായി പറവണ്ണ സ്വദേശി ആദമിനെയാണ് തലക്ക് പരുക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് ഒരു കല്ലും കിടക്കുന്നുണ്ട്. കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ സ്റ്റാന്റിലെത്തിയ യാത്രക്കാരാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബസ് സ്റ്റാൻഡിൽ തന്നെയാണ് ഇയാൾ കിടന്നുറങ്ങാറുള്ളത്.
2016-ൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഇയാൾ. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഇയാൾ നാട്ടുകാരുമായി തർക്കം സ്ഥിരമായിരുന്നുവെന്നാണ് വിവരം. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments