ThiruvananthapuramKeralaNattuvarthaLatest NewsNews

‘പൊതുപണം പാഴാക്കി യാത്ര’: മുഖ്യമന്ത്രി ക്യൂബയിൽ പോയതുകൊണ്ട് എന്താണ് പ്രയോജനമെന്ന് ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബ സന്ദർശനത്തിനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയും സംഘവും ക്യൂബയിൽ പോയതുകൊണ്ട് എന്താണ് പ്രയോജനമെന്ന് ഗവർണർ ചോദിച്ചു. പിണറായി വിജയന്റെ ക്യൂബ സന്ദർശനം രാഷ്ട്രീയ തീർത്ഥാടനമാണെന്നും പൊതുപണം പാഴാക്കിയാണ് യാത്രയെന്നും ഗവർണർ കുറ്റപ്പെടുത്തി. ക്യൂബ അറിയപ്പെടുന്നത് അവിടത്തെ പുകയില ഉത്‌പാദനത്തിലാണെന്നും ആരോഗ്യരംഗത്ത് എന്ത് നേട്ടമാണ് ക്യൂബ നേടിയതെന്നും ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു.

മാദ്ധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്ത് ഭയപ്പെടുത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും എല്ലാ മേഖലകളിലും ഭയമാണ് വ്യാപിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിൽ എന്തും നടക്കുമെന്ന സ്ഥിതിയാണെന്നും സർവ്വകലാശാലകളിലെ അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിൽ വരെ തട്ടിപ്പ് നടക്കുന്നെങ്കിൽ ഇതൊക്കെയെന്തെന്നും വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു.

വിരാട് കോലിയുടെയും ഹണി റോസിന്റെയും ഉന്ത് നല്ലതും തൊപ്പിയുടെത് വെറും തള്ളും ആവേണ്ടതില്ല: ഡോ. ഷിംന

‘കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗം തകർന്നു. കേരളത്തിലെ സർവ്വകലാശാലകളിൽ നിയമങ്ങൾ തകർന്നു. ഇപ്പോൾ ഭരണഘടനാ പ്രതിസന്ധിയിൽ ആണ്. കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവിവച്ച് കളിക്കുകയാണ് സ‌ർക്കാർ. മനസ് മടുത്താണ് കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ വിദേശത്തേയ്ക്ക് പോകുന്നത്’ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button