ThiruvananthapuramLatest NewsKeralaNattuvarthaNews

റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ച്ചു: പ്രതി അറസ്റ്റിൽ

മ​ല​പ്പു​റം മാ​റ​ഞ്ചേ​രി മം​ഗ​ല​ത്തേ​ൽ ഹൗ​സി​ൽ അ​ബ്ദു​ൽ റ​സാ​ഖി​നെ(48)യാണ് അറസ്റ്റ് ചെയ്തത്

നേ​മം: റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ച്ചു ക​ട​ത്തി​യ കേ​സി​ലെ പ്രതി പൊലീസ് പിടിയിൽ. മ​ല​പ്പു​റം മാ​റ​ഞ്ചേ​രി മം​ഗ​ല​ത്തേ​ൽ ഹൗ​സി​ൽ അ​ബ്ദു​ൽ റ​സാ​ഖി​നെ(48)യാണ് അറസ്റ്റ് ചെയ്തത്. മ​ല​യി​ൻ​കീ​ഴ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ‘കെ.സുധാകരൻ്റെ പേര് പറയാൻ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി’- സർക്കാരിനെ വെട്ടിലാക്കി മോൻസൺ മാവുങ്കൽ കോടതിയിൽ

ഏ​പ്രി​ൽ 24-നാ​ണ് കേസിനാസ്പദമായ സംഭവം. മ​ല​യി​ൻ​കീ​ഴ് ബി.​എ​സ്.​എ​ൻ.​എ​ൽ ഓ​ഫീ​സി​നു സ​മീ​പം ഇ​ല​ക്ട്രി​ക് ക​ട​യു​ടെ മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വെ​ള്ള​റ​ട സ്വ​ദേ​ശി പീ​ശോ​യു​ടെ ബൈ​ക്ക് ആണ് കാ​ണാ​താ​യ​ത്. ത​മ്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു നി​ന്ന്​ ബൈ​ക്കും ക​ണ്ടെ​ത്തിയിട്ടുണ്ട്.

Read Also : നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ബോധ്യപ്പെട്ടെന്ന് ആർഷോ: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ക്ലീൻചിറ്റ്

ക​ട​യു​ടെ സി​സി.​ടി.​വി​യി​ൽ അ​ബ്ദു​ൽ റ​സാ​ഖ് ബൈ​ക്ക് എ​ടു​ത്തു കൊ​ണ്ടു പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി​രു​ന്നു. ഇ​തു കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. ഇ​യാ​ളെ മു​ൻ​പും വാ​ഹ​ന​മോ​ഷ​ണ​ത്തി​ന്​ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button