മംഗലപുരം: കണിയാപുരം പാച്ചിറയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം യുവാവിനെ ആക്രമിച്ച മൂന്നംഗ ഗുണ്ടാ സംഘം പൊലീസ് പിടിയിൽ. വാവറഅമ്പലം മണ്ഡപകുന്ന് എ.പി. മൻസിലിൽ അൻവർ (37), അണ്ടൂർക്കോണം പറമ്പിൽപാലം എ.എ.മൻസിലിൽ അനീഷ് (36), പറമ്പിൽപ്പാലം പണയിൽ വീട്ടിൽ റാഷിദ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മംഗലപുരം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ആയുധക്കടത്ത്: ടി.പി വധക്കേസ് പ്രതി രജീഷിന്റെ രാഷ്ട്രീയ – സാമ്പത്തിക പശ്ചാത്തലംതേടി ബെംഗളൂരു പോലീസ്
ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. പാച്ചിറ തുപ്പട്ടീൽ സുധീറിനാണ് മർദനമേറ്റത്. വധശ്രമമുൾപ്പെടെ നിരവധി കേസിലെ പ്രതികളാണ് അറസ്റ്റിലായവർ. കാറിലെത്തിയ അക്രമിസംഘം പാച്ചിറയിലെ ഹോട്ടലിനു സമീപം ചായ കുടിച്ചു കൊണ്ടുനിൽക്കുകയായിരുന്ന അഞ്ചോളം വിദ്യാർത്ഥികളെ മർദ്ദിക്കാൻ ശ്രമിച്ചു. ഇതു ചോദ്യം ചെയ്ത പാച്ചിറ സ്വദേശി സുധീറിനെ സംഘം തറയിൽ തള്ളിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
തുടർന്ന്, സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം പ്രതികൾ രക്ഷപ്പെട്ടു. മാസങ്ങൾക്കുമുമ്പ് ഇതേ സംഘത്തിലെ രണ്ടു പ്രതികൾ പാച്ചിറ സ്വദേശിയായ ഫെമിലിനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിലിലായിട്ടുണ്ട്. പിടിയിലായ മൂന്നു പ്രതികൾക്കും നിരവധി കേസുകൾ നിലവിലുള്ളതായി മംഗലപുരം പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments