
പറവൂർ: ആൾത്താമസമില്ലാത്ത വീടിന്റെ ഗേറ്റ് മോഷ്ടിച്ച കേസിൽ അസം സ്വദേശി പിടിയിൽ. അസം ഗിലാനി കാന്തപുരയിൽ ബാബുൽ ഇസ്ലാമാണ് (25) പിടിയിലായത്.
കഴിഞ്ഞ 13-നാണ് കേസിനാസ്പദമായ സംഭവം. തോന്ന്യകാവ് പുക്കാട്ട് റോഡിൽ അരവിന്ദാക്ഷ പ്രഭുവിന്റെ വീടിന്റെ ഗേറ്റ് ഇയാൾ പകൽ പൊളിച്ചെടുത്ത് ചെറിയ ഉന്തുവണ്ടിയിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. സമീപത്തെ വീടിന്റെ സി.സി ടി.വി കാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഞായറാഴ്ച രാവിലെ ആൾത്താമസമില്ലാത്ത മറ്റൊരു വീടിന്റെ ഗേറ്റ് സമാന രീതിയിൽ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളെ നാട്ടുകാർ ചേർന്നാണ് പിടികൂടിയത്.
തുടർന്ന്, പൊലീസിന് ഇയാളെ കൈമാറുകയായിരുന്നു. പൊളിച്ചെടുത്ത ഗേറ്റ് വഴിക്കുളങ്ങരയിലെ ഒരു ആക്രിക്കടയിലാണ് ഇയാൾ വിറ്റത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments