
കോഴിക്കോട്: കോഴിക്കോട് അഴിയൂരിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞപ്പള്ളി തൈക്കണ്ടിയിൽ ജലാലുദ്ദീന്റെ ഭാര്യ സറീന (40) യെ ആണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also : ‘കെ.സുധാകരൻ്റെ പേര് പറയാൻ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി’- സർക്കാരിനെ വെട്ടിലാക്കി മോൻസൺ മാവുങ്കൽ കോടതിയിൽ
ഇന്ന് രാവിലെയാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ മുതൽ വീട്ടമ്മയെ കാണാനില്ലെന്ന് ചോമ്പാല പൊലീസിന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടർന്ന്, നടത്തിയ തിരച്ചിലിൽ ആണ് എരിക്കിൻ ചാലിലെ കുടുംബ വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments