Latest NewsKeralaNews

സംസ്ഥാനത്ത് 32 സ്‌കൂളുകളെ മിക്‌സഡ് സ്‌കൂളുകളാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രപരമായ തീരുമാനം

ലിംഗ സമത്വം ഉറപ്പുവരുത്തിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ 32 സ്‌കൂളുകള്‍ മിക്സഡ് സ്‌കൂളുകളായി. സഹ വിദ്യാഭ്യാസം നടപ്പിലാക്കുക വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലിംഗ സമത്വം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രപരമായ തീരുമാനം.

Read Also: മാങ്ങ പറിക്കുന്നതിനെ ചൊല്ലി സംഘർഷം: സഹോദരന്മാർ കൊല്ലപ്പെട്ടു

സ്‌കൂളുകള്‍ മിക്സഡ് ആക്കിയതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ് എം വി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു.

2022 ജൂണ്‍ മാസത്തിലാണ് സംസ്ഥാനത്തെ ബോയ്സ് ഗേള്‍സ് സ്‌കൂളുകള്‍ മിക്സഡ് ആക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശം പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. പിന്നാലെ ചില രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടായെങ്കിലും വിദ്യാഭ്യാസ വകുപ്പ് തീരുമാനവുമായി മുന്നോട്ടു പോവുകയായിരുന്നു. സ്‌കൂളുകള്‍ മിക്സഡ് ആക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു

സംസ്ഥാനത്തെ സ്‌കൂളുകള്‍ മിക്സഡ് ആക്കണമെന്ന് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷനും ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാനത്തെ മുപ്പത്തിരണ്ട് സ്‌കൂളുകള്‍ മിക്സഡ് ആക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.

നൂറ്റാണ്ടിലധികം പഴക്കമുള്ള എസ്എംവി ഹൈസ്‌കൂളില്‍ 5 പെണ്‍കുട്ടികളാണ് ആദ്യ ബാച്ചില്‍ പ്രവേശനം നേടിയത്. ഒമ്പതാം ക്ലാസിലേക്ക് അഖില അജയനും മാജിതയും എട്ടാം ക്ലാസിലേക്ക് വിസ്മയയും സഞ്ജനയും ആറാം ക്ലാസില്‍ ദര്‍ശനയും ഇനി എസ് എം വി സ്‌കൂളില്‍ പഠനം തുടരും. തിരുവനന്തപുരം 7 കോഴിക്കോട് 6 എറണാകുളം 5 കോട്ടയം 5 കണ്ണൂര്‍ 3 തൃശ്ശൂര്‍ 3 പത്തനംതിട്ട 2 മലപ്പുറം ഒന്ന് എന്നിങ്ങനെയാണ് മിക്സഡ് ആക്കിയ സ്‌കൂളുകളുടെ ജില്ല തിരിച്ചുള്ള കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button