Latest NewsIndiaNewsCrime

മാങ്ങ പറിക്കുന്നതിനെ ചൊല്ലി സംഘർഷം: സഹോദരന്മാർ കൊല്ലപ്പെട്ടു

റാഞ്ചി: മാങ്ങ പറിക്കുന്നതിനെ ചൊല്ലി ഉണ്ടായ സംഘർഷത്തിൽ സഹോദരന്മാർ കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ പാകൂർ ജില്ലയിലെ ​ഗണേഷ്പൂർ ​ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ ദാവിധൻ മുർമു, വാകിൽ മുർമു എന്നീ സഹോദരന്മാരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി മഹേഷ്പൂർ പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ, പ്രതികളിൽ ഭൂരിഭാഗവും ഗ്രാമത്തിൽ നിന്ന് രക്ഷപ്പെട്ടെന്നും രണ്ട് പേരെയാണ് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതെന്നും മഹേഷ്പൂർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ നവ്നിത് ഹെംബ്രാം വ്യക്തമാക്കി. ക്രമസമാധാന പാലനത്തിനായി ഗ്രാമത്തിൽ ആവശ്യമായ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും മറ്റു പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button