Latest NewsNewsInternational

യുഎസില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങുക ചരിത്ര പ്രാധാന്യമുള്ള ബ്ലെയര്‍ ഹൗസില്‍

ബ്ലെയര്‍ ഹൗസിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇങ്ങനെ

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനുള്ള അവസാന ഒരുക്കത്തിലാണ് അമേരിക്ക. ജൂണ്‍ 20 മുതല്‍ 24 വരെയാണ് നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. വൈറ്റ് ഹൗസ് ക്ഷണിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറ്റ് ഹൗസില്‍ നിന്ന് മൂന്ന് മിനിറ്റ് മാത്രം അകലെയുള്ള പ്രശസ്തമായ ബ്ലെയര്‍ ഹൗസിലാണ് മോദി തങ്ങുന്നത്.

Read Also: ഛത്തീസ്ഗഢിൽ മൂന്ന് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന

അമേരിക്കന്‍ പ്രസിഡന്റിന്റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലാണ് ബ്ലെയര്‍ ഹൗസ്. 190 വര്‍ഷമായി അമേരിക്കയുടെ ചരിത്രത്തിന് സാക്ഷ്യം വഹിക്കുകയാണ് ബ്ലെയര്‍ ഹൗസ്. ഇവിടെയാണ് എബ്രഹാം ലിങ്കണ്‍ തന്റെ ജീവിതത്തിലെ ചില സ്വകാര്യ നിമിഷങ്ങള്‍ പങ്കുവെച്ചത്.

രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഹാരി ട്രൂമാന്‍ ഇവിടെയിരുന്നാണ് ഭാവി തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തത്. ആദ്യം ബ്ലെയര്‍ ഹൗസ് ഒരു സ്വകാര്യ ഹൗസായിരുന്നു, എന്നാല്‍ 1942-ല്‍ അന്നത്തെ പ്രസിഡന്റ് ഫ്രാങ്ക്ലിന്‍ റൂസ്‌വെല്‍റ്റിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സര്‍ക്കാര്‍ ഇത് വാങ്ങി.

1824-ല്‍ അമേരിക്കന്‍ ആര്‍മി സര്‍ജന്‍ ജനറല്‍ ജോസഫ് ലോവലിന്റെ വീടായാണ് ഈ കെട്ടിടം നിര്‍മ്മിച്ചത്. 1836-ല്‍ അമേരിക്കയുടെ ഏഴാമത്തെ പ്രസിഡന്റായ ആന്‍ഡ്രൂ ജാക്സണ്‍ ഇത് വാങ്ങി. അന്നുമുതല്‍ അതിന്റെ പേര് ബ്ലെയര്‍ ഹൗസ് എന്നാണ്. ബ്ലെയര്‍ ഹൗസ് കൊട്ടാരസമാനമായ ഒരു കെട്ടിടമാണ്. നിരവധി സിറ്റിംഗ് റൂമുകള്‍ക്കും കോണ്‍ഫറന്‍സ് റൂമുകള്‍ക്കും പുറമെ ഒമ്പത് കിടപ്പുമുറികള്‍, നാല് ഡൈനിംഗ് റൂമുകള്‍, 14 അതിഥി മുറികള്‍, 35 ബാത്ത്റൂമുകള്‍, ഒരു ഹെയര്‍ സലൂണ്‍, വ്യായാമ മുറി എന്നിവയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button