ThiruvananthapuramKeralaNattuvarthaLatest NewsNews

‘ആ പരിപ്പ് കേരളത്തിൽ വേവില്ല’: എംവി ഗോവിന്ദനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി റിയാസ്

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മുൻകാലങ്ങളിലും ഇത്തരത്തിൽ സിപിഎം സെക്രട്ടറിമാർക്കെതിരേ വളഞ്ഞിട്ടാക്രമണം ഉണ്ടായിട്ടുണ്ടെന്നും ഇതിലൂടെ സിപിഎമ്മിനേയാണ് ഉന്നം വെക്കുന്നതെന്നും റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ജല്പനങ്ങള്‍ കൊണ്ട് സിപിഎമ്മിനും അതിന്റെ അമരക്കാരനും പോറലേല്‍ക്കുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും ആ പരിപ്പ് കേരളത്തില്‍ ഇനിയും വേവില്ലെന്നും റിയാസ് കൂട്ടിച്ചേർത്തു.

പിഎ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

“ആ പരിപ്പ് കേരളത്തിൽ ഇനിയും വേവില്ല”

സി.പി.ഐ(എം) സെക്രട്ടറിയായി സഖാവ് ഗോവിന്ദൻ മാഷ് ചുമതലയേറ്റത് മുതൽ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചില മാന്യൻമാർ. മുൻകാലങ്ങളിലും സി.പി.ഐ(എം) സെക്രട്ടറിമാർക്കെതിരെ സമാനരീതിയിൽ മാന്യൻമാരുടെ വളഞ്ഞിട്ടടി കേരളത്തിൽ ഉണ്ടായിട്ടുണ്ട്. സി.പി.ഐ(എം) നെയാണ് അതിലൂടെ ഉന്നം വെക്കുന്നത് എന്നത് വ്യക്തമാണ്.

2014 ന് മുമ്പും ശേഷവും രാജ്യത്ത് വലിയ വ്യത്യാസം സംഭവിച്ചിട്ടുണ്ട്: കോൺഗ്രസിനെതിരെ വിമർശനവുമായി ജെ പി നദ്ദ

അന്നും ഇന്നും എന്നും ഇത്തരം ഗൂഢ നീക്കങ്ങളെ ഞങ്ങൾ പ്രതിരോധിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാവാണെങ്കിൽ “തറവാടിത്തം” വേണമെന്നാണ് ഇന്ന് കെ.പി.സി.സി. പ്രസിഡന്റ് സി.പി.ഐ (എം) സെക്രട്ടറിയെക്കുറിച്ച് പറഞ്ഞത്. കെ.പി.സി.സി. പ്രസിഡന്റ് പേറുന്ന പുളിച്ച ഫ്യൂഡൽ ബോധങ്ങളാണ് ഇങ്ങനെ പറയിപ്പിക്കുന്നത്. രാഷ്ട്രീയ നേതാവിന് “മിതത്വം” വേണമെന്നും കെ.പി.സി.സി. പ്രസിഡന്റ് പറഞ്ഞുവെക്കുന്നുണ്ട്. കെ.പി.സി.സി. പ്രസിഡന്റിന്റേയും പ്രതിപക്ഷ നേതാവിന്റേയും “മിതത്വം” കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാളികൾ വല്ലാതെ സഹിക്കുന്നുണ്ട്. മാധ്യമ തമ്പുരാക്കന്മാരുടെയും ഫ്യൂഡൽ മാടമ്പിത്തരം പറയുന്ന കോൺഗ്രസ് നേതാക്കളുടെയും ജല്പനങ്ങൾ കൊണ്ട് ഈ പ്രസ്ഥാനത്തിനും അതിന്റെ അമരക്കാരനും പോറലേൽക്കുമെന്ന് ആരും വ്യാമോഹിക്കേണ്ട. ആ പരിപ്പ് കേരളത്തിൽ ഇനിയും വേവില്ല’.

shortlink

Related Articles

Post Your Comments

Related Articles


Back to top button