Latest NewsNewsIndia

പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: നഷ്ടമായത് 1.27 കോടി

മുംബൈ: പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിലൂടെ നഷ്ടമായത് 1.27 കോടി രൂപ. മുംബൈയിലാണ് സംഭവം. ഒരു പാർട്ട് ടൈം ജോലിയിലൂടെ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടന്നിരിക്കുന്നത്. മുംബൈ സ്വദേശിയായ 53 കാരനാണ് തട്ടിപ്പിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹം പോലീസിൽ പരാതി നൽകി. തന്റെ ഫ്‌ളാറ്റ് വിറ്റ തുകയാണ് തട്ടിപ്പുകാർ തട്ടിയെടുത്തതെന്ന് പരാതിക്കാരൻ വ്യക്തമാക്കുന്നു.

Read Also: ഞാന്‍ സിപിഎമ്മിലേക്ക് പോകുന്നു എന്ന കിംവദന്തി പരത്തിത്തുടങ്ങിയപ്പോള്‍ മാത്രമാണ് എനിക്ക് അത് പുറത്ത് പറയേണ്ടി വന്നത്

ഒരു സ്ത്രീയിൽ നിന്നാണ് പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഇദ്ദേഹത്തിന് ടെലഗ്രാം സന്ദേശം ലഭിക്കുന്നത്. സിനിമകളുടെയും ഹോട്ടലുകളുടെയും ലിങ്കുകൾ റേറ്റുചെയ്യാനും ലൈക്ക് ചെയ്യാനും അതിന്റെ സ്‌ക്രീൻഷോട്ടുകൾ എടുത്ത് അയക്കാനുമാണ് ഇവർ ആവശ്യപ്പെട്ടത്. തുടക്കത്തിൽ, ഒരു ഹോട്ടലിന് പോസിറ്റീവ് റിവ്യൂവും റേറ്റിംഗും നൽകിയതിന് 7,000 രൂപ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. പിന്നീട് തന്റെ അക്കൗണ്ടിലുണ്ടായിരുന്ന 1.27 കോടി രൂപ ഇവർ തട്ടിയെടുത്തുവെന്ന് അദ്ദേഹം പരാതിയിൽ വ്യക്തമാക്കുന്നു.

Read Also: ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതിശക്തമായ കാറ്റും തീവ്രമഴയും ഉണ്ടാകും, ജനങ്ങള്‍ക്ക് പ്രത്യേക ജാഗ്രതാ മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button