കൊച്ചുവേളി മുതൽ മംഗലാപുരം വരെയുള്ള സ്പെഷ്യൽ ട്രെയിൻ നാളെ മുതൽ ഓടിത്തുടങ്ങും. ജൂലൈ 10 വരെയാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. തിങ്കളാഴ്ച രാത്രി 9.25 ന് കൊച്ചുവേളിയിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ യാത്ര ആരംഭിക്കുന്നതാണ്. തിരിച്ചുള്ള യാത്ര ചൊവ്വാഴ്ച രാത്രി 8.10 ന് മംഗലാപുരം സ്റ്റേഷനിൽ നിന്ന് ആരംഭിക്കും. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ റൂട്ടിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്.
14 സെക്കന്റ് ക്ലാസ് കോച്ചുകൾ മാത്രമാണ് ഈ ട്രെയിനുകളിൽ അനുവദിച്ചിട്ടുള്ളത്. ട്രെയിൻ നമ്പർ 06649/06650 ആണ് സർവീസ് നടത്തുക. കായംകുളം, ആലപ്പുഴ, എറണാകുളം, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ജൂലൈ 10ന് ശേഷം ഈ ട്രെയിനുകൾ വീണ്ടും സർവീസ് നടത്തുമോ എന്നതിൽ വ്യക്തത വരുത്തിയിട്ടില്ല. ആഴ്ചയിൽ ഒരു ദിവസം മാത്രം ഓടുന്ന ഈ ട്രെയിനുകൾ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.
Also Read: കനത്ത നാശം വിതച്ച് ബിപോർജോയ്: ഗുജറാത്തിലും തെക്കൻ രാജസ്ഥാനിലും രക്ഷ പ്രവർത്തനം തുടരുന്നു
Post Your Comments