Latest NewsIndiaInternational

കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പരിക്ക്, ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതെന്ന് സംശയം, ഇന്ത്യന്‍ വംശജയെ വിട്ടുനല്‍കില്ല

ജര്‍മ്മന്‍ ശിശു സംരക്ഷണ വകുപ്പിന്റെ കസ്റ്റഡിയിൽ കഴിയുന്ന ഇന്ത്യന്‍വംശജയായ രണ്ടര വയസുകാരി അരിഹഷായെ വിട്ടു നൽകണമെന്ന മാതാപിതാക്കളുടെ ആവശ്യം ജര്‍മ്മന്‍ കോടതി തള്ളി. കുട്ടിയുടെ സ്വകാര്യ ഭാഗത്തേറ്റ പരിക്ക് ആകസ്മികമാണെന്ന മാതാപിതാക്കളുടെ വാദം തള്ളി കൊണ്ടാണ് ജര്‍മമന്‍ കോടതി കുട്ടിയെ വിട്ടുകിട്ടണമെന്ന മാതാപിതാക്കളുടെ ആവശ്യം തള്ളുന്നത്. ബര്‍ലിനിലെ പാങ്കാവ് കോടതിയുടേതാണ് തീരുമാനം.

2021 സെപ്റ്റംബര്‍ മുതല്‍ ജര്‍മനിയിലെ ബെര്‍ലിനിലെ ഒരു കെയര്‍ഹോമിലാണ് കഴിയുന്നത്. കുട്ടിക്ക് ഏഴ് മാസം പ്രായമുള്ളപ്പോള്‍ മുതലാണിത്. കുഞ്ഞ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോ എന്ന സംശയത്തിന്മേലാണ് മാതാപിതാക്കള്‍ക്ക് വിട്ടുകൊടുക്കാതിരിക്കുന്നത്. 2018ലാണ് കുട്ടിയുടെ മാതാപിതാക്കളായ ഭാവേഷ് ഷായും ഭാര്യ ധാരയും മുംബൈയില്‍ നിന്ന് ജര്‍മനിയിലേക്ക് ജോലി ആവശ്യാര്‍ത്ഥം പോവുന്നത്. ഭാവേഷ് ഷാ സോഫ്റ്റ് വെയര്‍ എഞ്ചിനിയറാണ്.

ജര്‍മിനിയില്‍ താമസിക്കുമ്പോഴാണ് അരിഹ ഷാ ജനിക്കുന്നത്. ഒരു ദിവസം കളിക്കുന്നതിനിടെ വീഴുകയും കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പരിക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു. സംഭവ സമയത്ത് കുട്ടിയുടെ മുത്തശ്ശിയും കൂടെ ഉണ്ടായിരുന്നു. കുട്ടിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. എന്നാല്‍ കുട്ടിയുടെ മതാപിതാക്കളെ വിളിപ്പിച്ച ആശുപത്രിയധികൃതര്‍ കുട്ടി ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന സംശയം ആണ് പ്രകടിപ്പിക്കുന്നത്.

പരിശോധനയിലാണ് ഇങ്ങനെ ഒരു സംശയം ഉണ്ടാവുന്നത്. മുത്തശ്ശി ഒപ്പമുണ്ടായിരുന്നപ്പോഴാണ് കുട്ടിക്ക് ആകസ്മികമായി പരിക്കേറ്റതെന്ന് മാതാപിതാക്കള്‍ വാദിക്കുകയുണ്ടായി. എന്നാല്‍ അത് ആശുപത്രിയധികൃതരും കോടതിയും അംഗീകരിക്കാൻ കൂട്ടാക്കിയില്ല. അതോടെ ഏഴ് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ കുട്ടിക്ക് ബെല്‍ലിനെ കെയര്‍ ഹോമില്‍ കഴിയേണ്ടി വരുകയാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button