KozhikodeKeralaNattuvarthaLatest NewsNews

മീൻ പിടുത്തത്തിനിടെ മത്സ്യത്തൊഴിലാളിക്ക് കുഴഞ്ഞുവീണ് ദാരുണാന്ത്യം

വടകര സ്വദേശി തെക്കത്തിന്റെവിട സലിം( 47) ആണ് ബോട്ടിൽ കുഴഞ്ഞ് വീണു മരിച്ചത്

കോഴിക്കോട്: മീൻ പിടുത്തത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വടകര സ്വദേശി തെക്കത്തിന്റെവിട സലിം( 47) ആണ് ബോട്ടിൽ കുഴഞ്ഞ് വീണു മരിച്ചത്.

Read Also : ഉത്തര്‍പ്രദേശിലും ബിഹാറിലും കൊടുംചൂട്, ചൂട് താങ്ങാനാകാതെ മരണത്തിന് കീഴടങ്ങിയത് നൂറോളം പേര്‍

രാവിലെ ഒമ്പത് മണിയോടെയാണ് ബോട്ടിൽ മത്സ്യബന്ധനത്തിനായ് ഇദ്ദേഹം കടലിൽ പോയത്. കുഴഞ്ഞു വീണതായി സഹപ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് മറ്റൊരു ബോട്ടെത്തി. തുടർന്ന്, സലിമിനെ ഈ ബോട്ടിൽ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Read Also : കേസിനെ ചൊല്ലി തർക്കം: അഭിഭാഷകനെ മറ്റൊരു അഭിഭാഷകൻ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു

മൃതദേഹം വടകരയിലെ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button